ഏതു തരം എണ്ണ ഉപയോഗിച്ചാലും...
Saturday, August 14, 2021 1:58 PM IST
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വു​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​ വ​ച്ച മീ​നിനെ​ക്കാ​ൾ നാം ​വ​റു​ത്ത മീ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലും ഇ​തേ കാ​ര​ണം ത​ന്നെ.

എ​ണ്ണ അ​ള​ന്ന് ഒ​ഴി​ക്ക​ണോ?

സാ​ധാ​ര​ണ​യാ​യി വീ​ട്ടമ്മമാ​ർ എ​ണ്ണ അ​ള​ന്ന​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ള​ക്കാ​റി​ല്ല, കു​പ്പി​യി​ൽ നി​ന്നെ​ടു​ത്ത് ഒ​ഴി​ക്കു​ക​യാ​ണ്. അ​തി​ൽ നി​ന്ന് എ​ത്ര വീ​ഴു​ന്നു​വോ അ​താ​ണ് പ​ല​പ്പോ​ഴും അ​വ​രു​ടെ ക​ണ​ക്ക്! എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​ത് അ​ള​ന്ന് ഉ​പ​യോ​ഗി​ക്കാ​നാ​യി ഒ​രു ടീ ​സ്പൂ​ണ്‍ ക​രു​ത​ണം.

അ​ള​വ​റ്റ തോ​തി​ൽ എ​ണ്ണ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ കൊ​ള​സ്ട്രോ​ൾനി​ല കൂ​ടും. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ മ​ന​സ​റി​യാ​തെ കൂ​ടെ​യെ​ത്തും.

ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്കി​യാൽ...

ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ പു​തി​യ എ​ണ്ണ​യു​ടെ കൂ​ടെ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ല​വും വീ​ട്ടമ്മമാ​ർ​ക്കു​ണ്ട്. ബാ​ക്കി വ​രു​ന്ന ചൂ​ടാ​ക്കി​യ എ​ണ്ണ ഒ​രു പാ​ത്ര​ത്തി​ൽ മാ​റ്റി​വ​യ്ക്കും. എ​ണ്ണ തീ​രു​ന്പോ​ൾ ആ ​എ​ണ്ണ​യും കു​റ​ച്ചു പു​തി​യ എ​ണ്ണ​യും കൂ​ടി ഒ​ഴി​ച്ചു ചൂ​ടാ​ക്കും. അ​ങ്ങ​നെ ചെ​യ്യ​രു​ത്. റി​പ്പീ​റ്റ​ഡ് ഹീ​റ്റിം​ഗ് പാ​ടി​ല്ല. അ​ത്ത​രം എ​ണ്ണ ആ​രോ​ഗ്യ​ത്തി​ന് ഹാനികരം.

എന്താണു പോംവഴി?

* ഒ​രു​ദി​വ​സം ഉ​പ​യോ​ഗി​ച്ച എ​ണ്ണ തൊട്ട​ടു​ത്ത ദി​വ​സം കൊ​ണ്ട് ഉ​പ​യോ​ഗി​ച്ചു തീ​ർ​ക്ക​ണം. പ​പ്പ​ടം കാ​ച്ചി​യ എ​ണ്ണ വേണമെങ്കിൽ ഒരു തവണയൊക്കെ ക​ടു​കു​പൊട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം. ‌അതിനപ്പുറം അ​തി​ൽ പു​തി​യ എ​ണ്ണ കൂടി ചേ​ർ​ത്ത് വീ​ണ്ടും വീ​ണ്ടും ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്ക​രു​ത്.
* ക​ടു​കു​പൊട്ടി​ക്കാ​നും മ​റ്റും വ​ള​രെ​ക്കു​റ​ച്ച് എ​ണ്ണ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള​ളൂ. കടുകെണ്ണയുടെ മികവ്

* വെ​ളി​ച്ചെ​ണ്ണ​യു​ടെ അ​ള​വു കു​റ​യ്ക്കു​ക. അ​തി​ൽ 90 ശ​ത​മാ​ന​വും പൂ​രി​ത കൊ​ഴു​പ്പാ​ണു​ള​ള​ത്. പാം​ഓ​യി​ൽ, വ​ന​സ്പ​തി ഇ​വ​യു​ടെ ഉ​പ​യോ​ഗ​വും കു​റ​യ്ക്ക​ണം.

* റൈ​സ് ബ്രാ​ൻ​എ​ണ്ണ​യും(​ത​വി​ടെ​ണ്ണ) സോ​യാ​ബീ​ൻ എ​ണ്ണ​യും ക​ടു​കെ​ണ്ണ​യു​മാ​ണ് എ​ണ്ണ​ക​ളി​ൽ പൊ​തു​വെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​രം. കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസി ഡുകൾ ഏറ്റവുമധികം ഉള്ളത്.

ഏ​തു​ത​രം എ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ലും അ​ള​വു കു​റ​യ്ക്കു​ക. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ൾ​ക്കു ദിവസം 4 ടീ​സ്പൂ​ണ്‍ എ​ണ്ണ. 20 ഗ്രാം. ​പ്രാ​യ​മേ​റി​യ​വ​ർ​ക്കും 4 ടീ​സ് സ്പൂ​ണ്‍ എ​ണ്ണ ആ​വ​ശ്യ​മാ​ണ്.

എണ്ണ വരുന്ന വഴികൾ

പാ​ച​ക​ത്തി​നു നേ​രിട്ട് ഉ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വാ​ണു നാം ​പ​ല​പ്പോ​ഴും എ​ണ്ണ​ ഉ​പ​യോ​ഗ​ത്തിന്‍റെ പ​രി​ധി​യി​ൽ കാ​ണു​ന്ന​ത്. അ​ത​ല്ലാ​തെ മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​ക്കൂ​ടി​യും ഫാ​റ്റ്(​കൊ​ഴു​പ്പ്) ശ​രീ​ര​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ നാം ​നേ​രിട്ട് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വി​ൽ കു​റ​വു വ​രു​ത്ത​ണം.

വറുത്തതു പതിവാക്കരുത്

എ​ണ്ണ ധാ​രാ​ളം അ​ട​ങ്ങി​യ ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കാ​ൻ കുട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. എ​ന്നും വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ കുട്ടി​ക​ൾ​ക്കു കൊ​ടു​ക്ക​രു​ത്. മു​തി​ർ​ന്ന​വ​രും ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കാ​ൻ പാ​ടി​ല്ല. അ​ള​വു കു​റ​ച്ചു ക​ഴി​ക്കു​ക. കുട്ടികൾക്കു മാതൃകയാവുക. (തുടരും)

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്‍റ്