ക​ർ​ക്ക​ട​ക കഞ്ഞി
Tuesday, August 2, 2022 12:23 PM IST
ഡോ. ​ഷർമദ് ഖാൻ
പ​ഞ്ച​ക​ർ​മ്മ ചി​കി​ത്സ​യ്ക്ക് പ​ക​ര​മാ​യി ക​ർ​ക്ക​ട​ക​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ് ക​ർ​ക്ക​ട​ക ക​ഞ്ഞി.​ പ​ഞ്ച​ക​ർ​മ്മ ചി​കി​ത്സ ചെ​യ്യു​വാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി ഇ​ല്ലാ​ത്ത​വ​രും കോ​വി​ഡ് പോ​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് ചെ​യ്യു​വാ​ൻ പാ​ടി​ല്ലാ​ത്ത​തി​നാ​ലും ക​ർക്ക​ട​ക ക​ഞ്ഞി ഉ​പ​യോ​ഗി​ക്കു​ക​യെ​ങ്കി​ലും വേ​ണം.

ഒ​രു നേ​ര​ത്തെ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു​പ​ക​രം...

ഒ​രു നേ​ര​ത്തെ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു​പ​ക​രം ക​ർ​ക്ക​ട​ക​ക്ക​ഞ്ഞി ഉ​പ​യോ​ഗി​ക്കാം. 7, 14, 21 ദി​വ​സ​ങ്ങ​ൾ വ​രെ​യാ​ണ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്. ഒ​രു നേ​ര​മാ​ണ് ക​ഴി​ക്കു​ന്ന​തെ​ങ്കി​ൽ പ്ര​ഭാ​ത​ത്തി​ൽ ആ​യി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ര​ണ്ട് നേ​ര​മാ​യാ​ൽ അ​ത്ര​യും ന​ല്ല​ത്.

ഞ​വ​ര​യ​രി​ക്കൊ​പ്പ​വും...

പോ​ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ ഞ​വ​ര​യ​രി​യ്ക്കൊ​പ്പ​വും അ​ല്ലാ​ത്ത​വ​ർ ഉ​ണ​ക്ക​ല​രി​യ്ക്കൊ​പ്പ​വും ചെ​റു​പ​യ​റും ആ​ശാ​ളി​യും കൂ​ടാ​തെ പ​ഞ്ച​കോ​ല ചൂ​ർ​ണ്ണ​മോ (തി​പ്പ​ലി, തി​പ്പ​ലി​വേ​ര്, കാ​ട്ടു​മു​ള​കി​ൻ വേ​ര്, ശു​ദ്ധി ചെ​യ്ത കൊ​ടു​വേ​ലി​ക്കി​ഴ​ങ്ങ്, ചു​ക്ക് ) ദ​ശ​പു​ഷ്പ​ങ്ങ​ളോ (മു​ക്കു​റ്റി,ചെ​റൂ​ള അ​ഥ​വാ ബ​ലി​പ്പൂ​വ്, ഉ​ഴി​ഞ്ഞ,തി​രു​താ​ളി,പൂ​വാം​കു​റു​ന്ന​ൽ, ക​റു​ക, നി​ല​പ്പ​ന, വി​ഷ്ണു​ക്രാ​ന്തി, ക​യ്യു​ണ്യം​അ​ഥ​വാ ക​യ്യോ​ന്നി, മു​യ​ൽ​ചെ​വി​യ​ൻ)​ചേ​ർ​ത്ത് ക​ഞ്ഞി​യു​ണ്ടാ​ക്കി ഉ​പ​യോ​ഗി​ക്കാം.

റെ​ഡി​മെ​യ്ഡാ​യി പാ​യ്ക്ക​റ്റി​ൽ...

ദ​ശ​പു​ഷ്പ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നു വീ​തം ചേ​ർ​ത്ത് ക​ഞ്ഞി വ​യ്ക്കു​ന്ന​വ​രും ഒ​ന്നി​ൽ കൂ​ടു​ത​ൽ മ​രു​ന്നു​ക​ൾ ചേ​ർ​ക്കു​ന്ന​വ​രും പ​ത്തെ​ണ്ണ​വും ചേ​ർ​ത്ത് ക​ഞ്ഞി വ​യ്ക്കു​ന്ന​വ​രു​മു​ണ്ട്.


ഇ​തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് മാ​ർ​ക്ക​റ്റി​ൽ റെ​ഡി​മെ​യ്ഡാ​യി പാ​യ്ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന​തും അ​തി​ലു​ള്ള നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ഉ​പ​യോ​ഗി​ക്കാം. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ഞ്ഞി ത​ന്നെ റെ​ഡി​മെ​യ്ഡാ​യി കി​ട്ടാ​റു​ണ്ട്.

മ​ത്സ്യ​മാം​സാ​ദി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ്...

തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്തോ അ​ല്പം നെ​യ്യ് താ​ളി​ച്ച് ചേ​ർ​ത്തോ ചെ​റു ചൂ​ടോ​ടെ വേ​ണം ക​ഞ്ഞി കു​ടി​ക്കു​വാ​ൻ. ചു​വ​ന്നു​ള്ളി, ജീ​ര​കം തു​ട​ങ്ങി​യ​വ കൂ​ടി ചേ​ർ​ത്താ​ൽ ദ​ഹ​നം വ​ർ​ദ്ധി​ക്കും.
ക​ർ​ക്ക​ട​ക ക​ഞ്ഞിക്കൊ​പ്പ​മോ അ​വ സേ​വി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലോ മ​ത്സ്യ​മാം​സാ​ദി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

എളുപ്പം ദഹിക്കുന്നതു കഴിക്കാം

ക​ർ​ക്ക​ട​ക​ത്തി​ൽ ക​ഴി​ക്കു​ന്ന​തെ​ന്തും എ​ളു​പ്പം ദ​ഹി​ക്കു​ന്ന​തും ക്ര​മേ​ണ ന​മ്മു​ടെ ദ​ഹ​ന​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തും അ​തി​ലൂ​ടെ രോ​ഗ​ങ്ങ​ളെ​യ​ക​റ്റി ആ​രോ​ഗ്യ​മു​ണ്ടാ​ക്കു​ന്ന​തും ആ​യി​രി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481