Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പഞ്ചാബി പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ
WhatsApp
സീമ മോഹൻലാൽ
കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലും മസാജിംഗ് സെന്ററുകളിലുമൊക്കെ ടെലി കോളറായും തെറാപ്പിസ്റ്റായുമൊക്കെ ഒട്ടേറെ പെൺകുട്ടികൾ ജോലി ചെയ്യുന്നു.
ഇവിടേക്കുള്ള പരസ്യം കണ്ട് ജോലി തേടി സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുമായി നിരവധി പെണ്‍കുട്ടികൾ എത്തിക്കൊണ്ടുമിരിക്കുന്നു. ഇവരിൽ പലരും ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും ഗതികേടുകൊണ്ടും നാണക്കേട് ഭയന്നും പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു.
ലൈംഗികാതിക്രമത്തിൽനിന്നു രക്ഷപ്പെട്ട യുവതി (നവ്യ) സ്പായിൽ നേരിട്ടു കണ്ട കാര്യങ്ങളിൽ അവിടെ നടക്കുന്ന കാര്യങ്ങൾ വ്യക്തമാണ്. സ്പായില്‍ മസാജിംഗ് കഴിഞ്ഞ് കരഞ്ഞ മുഖവുമായി പുറത്തേക്കു വന്ന പഞ്ചാബി പെൺകുട്ടിയുടെ വാക്കുകളിലൂടെ താന്‍ സ്പായിലെ കെണി മനസിലാക്കിയതായി നവ്യ പറയുന്നു.
ആലുവയില്‍നിന്ന് മസാജിംഗിന് എത്തിയ 26കാരനായ കസ്റ്റമര്‍ ഒരു മണിക്കൂര്‍ നേരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് പഞ്ചാബി യുവതിയോട് ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതിരുന്ന അവരെ അയാള്‍ മര്‍ദിക്കാന്‍ ഒരുങ്ങിയതായും നവ്യ വെളിപ്പെടുത്തി.
സ്പാ സർവീസിംഗ് എന്ന ബോർഡ് കൊച്ചിയിൽ പലയിടത്തും കാണാനുണ്ട്. സ്പാ എന്നാൽ മസാജ് സെന്ററുകളാണെന്ന ധാരണയാണ് ഇന്നെല്ലാവർക്കുമുള്ളത്. ഒരു പരിധിവരെ അതു ശരിവയ്ക്കുന്ന കാഴ്ചയാണ് സ്പാകളിൽ കാണാൻ കഴിയുന്നതും. ഒരു മസാജിന്റെ ചിത്രമെങ്കിലും പ്രദർശിപ്പിക്കാത്ത സ്പാ ഉണ്ടാകില്ലെന്നതാണ് വാസ്തവം.
അതേസമയം, ലൈസൻസും സർട്ടിഫിക്കറ്റും സഹിതം നല്ല രീതിയിൽ പ്രവർത്തിക്കുന്ന 80 ലധികം സ്പാകൾ കൊച്ചി നഗരത്തിലുണ്ട്. ഇവിടങ്ങളിൽ സ്പാകളുടെ സേവനം തേടിയെത്തുന്നവരും കുറവല്ല.
മാനസിക പിരിമുറുക്കം കുറയ്ക്കാൻ മസാജിംഗ്
വേഗതയേറിയ ആധുനിക നാഗരിക ജീവിതത്തിന്റെ ഭാഗമാണ് മാനസിക സമ്മർദവും പിരിമുറുക്കവും. അതിൽനിന്നു കുറച്ചു സമയത്തേക്കെങ്കിലും രക്ഷനേടുന്നതിനായി സ്പാ സെന്ററുകളെ ആശ്രയിക്കുന്നവർ ദിനംപ്രതി വർധിച്ചുവരികയാണെന്ന് ലൈസൻസോടെ പ്രവർത്തിക്കുന്ന സ്പാകളിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
മസാജ് ഇല്ലാത്ത സ്പാ മെനു ഒരിടത്തും കാണില്ല. ബോഡി മസാജിംഗും റീ ചാർജിംഗ് തെറാപ്പികളുമാണ് സ്പാ ട്രീറ്റ്മെന്റിൽ പ്രധാനമായും ഉൾപ്പെടുന്നത്. മാനസികവും ശാരീരികവുമായ റിലാക്സേഷൻ മസാജിലൂടെ ലഭിക്കുന്നു. ശരീരത്തിലെ മൃതകോശങ്ങളെ മാറ്റി ചർമം തിളക്കമുള്ളതാക്കാൻ പ്രത്യേക തരം ബാത്തുകൾ, ശരീരത്തിന് അയവും നവോൻമേഷവും നൽകാൻ വിവിധ ബോഡി മസാജുകൾ, മുടിക്കും മുഖത്തിനും പ്രത്യേക ട്രീറ്റ്മെന്റുകൾ തുടങ്ങി വിവിധതരം സ്പാകൾ ഇന്ന് ലഭ്യമാണ്.
മസാജ് കഴിയുന്പോൾ ശരീരത്തിനും മനസിനും പുത്തൻ ഉണർവ് കൈവരുമെന്നതിൽ സംശയമില്ല. മസാജിനുശേഷം ലഭിക്കുന്ന സ്റ്റീം ബാത്തിലൂടെ ശരീരത്തിന് പ്രത്യേക ഉൻമേഷം ലഭിക്കും. മസിലുകളുടെ ദൃഢത ഉറപ്പാക്കാനും മസിലുകളുടെ വേദന, ഉറക്കമില്ലായ്മ എന്നിവ മാറ്റാനും മസാജ് സഹായിക്കും. ഇതിനെയാണ് ലൈംഗിക ചൂഷണത്തിന്റെയും ആളുകളുടെ പണം തട്ടുന്നതിന്റെയും വേദിയാക്കി ചിലരെങ്കിലും മാറ്റിയിരിക്കുന്നത്.
എന്താണ് സ്പാ
സ്പാ എന്ന ആശയം യൂറോപ്പിൽ രൂപപ്പെട്ടതാണ്. ഇതിന്റെ ആവിർഭാവത്തെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല. തുടക്കത്തിൽ സ്പാ എന്ന ആശയത്തിന് മസാജുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. വാട്ടർ ട്രീറ്റ്മെന്റ് എന്ന് അർഥം വരുന്ന ബാൽനിയോതെറാപ്പിയുമായി ബന്ധപ്പെടുത്തിയാണ് സ്പാ എന്ന ആശയത്തെ പണ്ടു കാലം മുതൽ പറഞ്ഞു പോരുന്നത്.
പ്രകൃതദത്തമായ ജലം ഉപയോഗിച്ച് ചില അസുഖങ്ങൾ സുഖപ്പെടുത്താൻ സാധിക്കുമെന്നുള്ള വിശ്വാസം മധ്യകാല യൂറോപ്പിൽ നിലനിന്നിരുന്നു. നീരുറവകൾ ഉണ്ടായിരുന്ന പ്രദേശങ്ങളിലായിരുന്നു അത്തരത്തിലുള്ള ചികിത്സകൾ ചെയ്തിരുന്നത്. അങ്ങനെയുള്ള പ്രദേശങ്ങളെയാണ് പൊതുവേ സ്പാ എന്ന പേരിൽ വിളിച്ചിരുന്നത്.
സ്പാ എന്നത് ബെൽജിയത്തിലെ ഒരു പട്ടണത്തിന്റെ (സ്പാ ടൗണ്‍) പേരായിരുന്നു. നീരുറവകളാൽ സന്പന്നമായ ആ പ്രദേശം റോമൻ കാലഘട്ടം തൊട്ടേ പ്രസിദ്ധമായിരുന്നു. റോമൻ പട്ടാളക്കാർ ഈ നീരുറവകളിലെ ജലം മാംസപേശികൾക്കുണ്ടാക്കുന്ന വേദന, യുദ്ധങ്ങളിൽ നിന്നുണ്ടായിട്ടുള്ള മുറിവുകൾ എന്നിവ ചികിത്സിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ഈ നീരുറവകളിലെ ജലം ഉപയോഗിക്കുന്നതിനായി ഈ സ്പാ പട്ടണത്തിലേക്ക് യാത്ര പോകുന്ന പതിവും അന്നുണ്ടായിരുന്നു. കാലക്രമേണ സ്പാ ടൗണിലേക്കുള്ള യാത്ര എന്നാൽ ജലം ഉപയോഗിച്ചുള്ള ചികിത്സക്കായി പോവുക എന്നായി മാറി. അങ്ങനെയാണ് വാട്ടർ ട്രീറ്റ്മെന്റ് എന്നതിനു പകരം സ്പാ എന്നു മാത്രം പറയുന്ന രീതിയിലേക്ക് മാറിയതും. (തുടരും)
സീമ മോഹൻലാൽ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top