വൈദ്യുതി നിരക്ക് കുറയും, ല്ലേ...
വൈ​ദ്യു​തി നി​ര​ക്ക് എ​ന്നും എ​പ്പോ​ഴും കൂ​ട്ടാ​ൻ മാ​ത്ര​മേ ക​ഴി​യൂ എ​ന്ന ധാ​ര​ണ തി​രു​ത്തി​ക്കു​റി​ച്ച് ഷാ​ർ​ജ​യി​ൽ നി​ന്നൊ​രു വേ​റി​ട്ട വി​ശേ​ഷം.

ഷാ​ർ​ജ​യി​ൽ വൈ​ദ്യു​തി നി​ര​ക്കു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്നു!!

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യും യു​എ​ഇ സു​പ്രീം കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ ഷെ​യ്ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ഖാ​സി​മി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഷാ​ർ​ജ ഇ​ല​ക്ട്രി​സി​റ്റി ആ​ൻഡ് വാ​ട്ട​ർ അ​ഥോ​റി​റ്റി - സെ​വ - നി​ര​ക്കു​ക​ൾ കു​റ​ച്ചി​രി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യു​ള്ള ഫ്ളാ​റ്റു​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി നി​ര​ക്കി​ൽ വ​ൻ ഇ​ള​വാ​ണ് ഇ​തോ​ടെ ല​ഭി​ക്കു​ക. 37 ശ​ത​മാ​ന​ത്തി​ലേ​റെ നി​ര​ക്ക് കു​റ​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളാ​റ്റു​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും ഈ ​ആ​നൂ​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന​ത് ഇ​ന്ത്യ​യി​ൽ നി​ന്ന​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളേ​യും സ​ന്തോ​ഷ​ത്തി​ലാ​ക്കു​ന്നു.


ഒ​രു കി​ലോ​വാ​ട്ട് വൈ​ദ്യു​തി​ക്ക് 45 ഫി​ൽ​സ് ആ​യി​രു​ന്നു നി​ശ്ചി​ത നി​ര​ക്ക്. എ​ന്നാ​ൽ സെ​വ പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു പ്ര​കാ​രം 2000 കി​ലോ​വാ​ട്ട് വ​രെ​യു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന് 28 ഫി​ൽ​സ് എ​ന്ന നി​ര​ക്കി​ലാ​ണ് ഈ​ടാ​ക്കു​ക. 6001 കി​ലോവാ​ട്ടി​നു മു​ക​ളി​ലു​ള്ള ഉ​പ​യോ​ഗ​ത്തി​ന് 43 ഫി​ൽ​സ് വീ​ത​വും ഈ​ടാ​ക്കും. 2001 മു​ത​ൽ 4000 കി​ലോ​വാ​ട്ട് വ​രെ​യു​ള്ള ഉ​പ​യോ​ഗ​ത്തി​ന് ഒ​രു കി​ലോ വാ​ട്ടി​ന് 33 ഫി​ൽ​സും. 4001 മു​ത​ൽ 6000 വ​രെ 37 ഫി​ൽ​സും.അ​ര​ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും.