ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി കൊ​ല്ല​ത്ത് നി​ന്നും സ്കേ​റ്റിം​ഗ് ചെ​യ്ത് റോ​ള​ർ സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ലേ​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഘം കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ന​ടു​ത്തു​ള്ള കൊ​ട്ടാ​ര​ക്കു​ളം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നി​ന്നും ശ​ബ​രി​മ​ല​യെ ല​ക്ഷ്യ​മാ​ക്കി യാ​ത്ര തു​ട​ങ്ങി​യ​ത്.

സ്പോ​ർ​ട്സി​ലൂ​ടെ ആ​രോ​ഗ്യം നേ​ടൂ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കൂ, ശു​ചി​ത്വ​കേ​ര​ളം സു​ന്ദ​ര കേ​ര​ളം എ​ന്നീ സ​ന്ദേ​ശ​വു​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര. കൊ​ല്ലം, അ​ഞ്ചാ​ലും​മൂ​ട്, പെ​രി​നാ​ട്, കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ർ വ​ഴി പ​ത്ത​നം​തി​ട്ട ടൗ​ണി​ലെ​ത്തി​യ യാ​ത്ര വൈ​കു​ന്നേ​ര​ത്തോ​ടെ റാ​ന്നി പെ​രു​നാ​ട്ടി​ലെ​ത്തി. ഇ​ന്നു രാ​വി​ലെ പെ​രു​നാ​ട്ടി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര ളാ​ഹ വ​ഴി പ​ന്പ​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​യി താ​ര​ങ്ങ​ൾ സ​ന്നി​ധാ​ന​ത്തെ​ത്തി ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങും.‌


ജി​ല്ലാ സം​സ്ഥാ​ന ദേ​ശീ​യ സ്പീ​ഡ്, ആ​ർ​ട്ടി​സ്റ്റി​ക്, റോ​ള​ർ ഹോ​ക്കി താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും അ​ന്പ​യ​ർ​മാ​രു​മാ​യ പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ, എ​സ്. ബി​ജു, അ​നു​രാ​ജ് പൈ​ങ്ങാ​വി​ൽ, ടി.​എ​സ്. ആ​ദ​ർ​ശ്, നി​തി​ൻ രാ​ജ്, പി.​ബി. അ​ബി​ൻ, ബി.​ജി. ബാ​ൽ​ശ്രേ​യ​സ് തു​ട​ങ്ങി​യ​വ​രാ​ണ് സ്കേ​റ്റിം​ഗ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ച​ക്ര​വീ​ലു​ക​ളി​ൽ തെ​ന്നി തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന 21-ാമ​ത്തെ റോ​ള​ർ സ്കേ​റ്റിം​ഗ് യാ​ത്ര​യാ​ണ് കൊ​ല്ല​ത്ത് നി​ന്നും പ​ത്ത​നം​തി​ട്ട വ​ഴി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന​തെ​ന്ന് ജി​ല്ലാ സം​സ്ഥാ​ന റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​യാ​യ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ‌