തിരിച്ചുവരവ് അസാധ്യം
ലൈം​ഗി​ക​ത്തൊ​ഴി​ൽ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ച സ്ത്രീ​ക​ൾ​ക്ക് എ​ന്നും സു​ര​ക്ഷി​ത​മാ​യ താ​വ​ള​മെ​ന്നാ​ണ് ചു​വ​ന്ന തെ​രു​വു​ക​ളെ​ക്കു​റി​ച്ചു​ള്ള പൊ​തു​ധാ​ര​ണ. എ​ന്നാ​ൽ ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. സ്വ​ന്തം ശ​രീ​രം വി​റ്റ് ക​ഴി​യു​ന്ന ഇ​വ​രു​ടെ യ​ഥാ​ർ​ഥ അ​വ​സ്ഥ നി​ങ്ങ​ൾ​ക്ക​റി​യാ​മോ? ഒ​രി​ക്ക​ൽ ചെ​ന്നു​പെ​ട്ടാ​ൽ പി​ന്നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചുവ​രാ​ൻ ക​ഴി​യാ​ത്ത ഒ​രി​ടം. അ​താ​ണ് ചു​വ​ന്ന തെ​രു​വു​ക​ൾ. ഉ​പ​ജീ​വ​ന​ത്തി​നാ​യെ​ത്തി​യ​വ​ർ... ത​ട്ടി​ക്കൊ​ണ്ടും പ്ര​ലോ​ഭി​പ്പി​ച്ചും കൊ​ണ്ടു​വ​ന്നു നി​ർ​ബ​ന്ധി​ത വേ​ശ്യാ​വൃ​ത്തി​യി​ലേ​ക്കു ത​ള്ളി​വി​ട​പ്പെ​ട്ട​വ​ർ... പെൺവാണിഭ സംഘത്തിന്‍റെ കെണിയിൽ വീണവർ...അ​ങ്ങ​നെ അ​ങ്ങ​നെ... അങ്ങനെ...

മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​ഭി​മ​ന്യു, രു​ദ്രാ​ക്ഷം, സൂ​ത്ര​ധാ​ര​ൻ, ക​ൽ​ക്ക​ത്താ ന്യൂ​സ്, ക​സ​ബ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച കുറച്ചെങ്കിലും മ​ല​യാ​ളി​ക​ൾ ക​ണ്ട​താ​ണ്. ക​ൽ​ക്ക​ത്താ ന്യൂ​സ് എ​ന്ന മലയാള ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ കണ്ട സോ​നാ​ഗ​ച്ചി ഏ​ഷ്യ​യി​ലെ തന്നെ ഏ​റ്റ​വും വ​ലി​യ ചു​വ​ന്ന തെ​രു​വെ​ന്ന കു​പ്ര​സി​ദ്ധി നേ​ടി​യ സ്ഥ​ല​മാ​ണ്. ഓ​സ്ക​ർ പു​ര​സ്കാ​രം വരെ നേ​ടി​യ ബോണ്‍ ഇ​ൻ ടു ​ബ്രോ​ത്ത​ൽ​സ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ലും ഇ​വി​ടത്തെ സ്ത്രീ​ക​ളു​ടെ ന​ര​ക ജീ​വി​ത​മാ​ണ് ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​തെ​രു​വി​ൽ 14,000 ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.
ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ചു​വ​ന്ന തെ​രു​വു​ക​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം അ​തി​ൽ മു​ന്നി​ട്ട് ത​ന്നെ നി​ൽ​ക്കും. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ചു​വ​ന്ന തെ​രു​വു​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് അ​റി​യാ​മോ? ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഈ ​ചു​വ​ന്ന തെ​രു​വു​ക​ളി​ലൂ​ടെ ഒ​രു യാ​ത്ര.

സോ​നാ​ഗ​ച്ചി

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വേ​ശ്യാ​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് സോ​നാ​ഗ​ച്ചി. ക​ഴി​ഞ്ഞ 120 കൊ​ല്ല​മാ​യി സോ​ന​ഗ​ച്ചി​യി​ൽ മാം​സവ്യാ​പാ​രം ന​ട​ക്കു​ന്നു. 14,000 ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ള്ള ഇ​വി​ടെ ഒ​രു ദി​വ​സം 15,000 ​ആ​ളു​ക​ൾ വ​ന്നു പോ​കു​ന്നു​വെ​ന്നാ​ണ് അ​നൗ​ദ്യോഗി​ക ക​ണ​ക്ക്.
ഇ​ന്ത്യ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഒ​പ്പം പ്ര​ധാ​ന​മാ​യും ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, മ്യാൻമർ പോ​ലു​ള്ള അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും പെ​ണ്‍​കു​ട്ടി​ക​ൾ ഇ​വി​ടെ എ​ത്തു​ന്നു . ഇ​തി​നു വേ​ണ്ടി നൂ​റു​ക​ണ​ക്കി​ന് ദ​ല്ലാ​ളു​ക​ൾ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു . വ​ള​രെ കു​റ​ഞ്ഞ പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ളെ ഇ​വി​ടെ എ​ത്തി​ക്കു​ന്ന​താ​ണ് ലാ​ഭ​ക​രം എ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം. ഏ​ഴും എ​ട്ടും വ​യ​സ് മാ​ത്ര​മു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് ഇ​ങ്ങ​നെ ഓ​രോ കൊ​ല്ല​വും ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​ത് . ഇ​വി​ടെ നി​ന്ന് മും​ബൈ​ലേ​ക്ക് വീ​ണ്ടും വി​ല്പ​ന ന​ട​ക്കു​ന്നു . വീ​ടു​ക​ളി​ൽ നി​ന്ന് മോ​ഷ്ടി​ച്ച് കൊ​ണ്ടു​വ​രി​ക​യോ മോ​ഹ​നവാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ച​തി​ച്ചു കൊ​ണ്ടു​വ​രി​ക​യോ ഒ​ക്കെ​യാ​ണ് പ​തി​വ് . പ​ണ​ത്തി​നു വേ​ണ്ടി സ്വ​ന്തം ബ​ന്ധു​ക്ക​ളോ മാ​താ​പി​താ​ക്ക​ൾ ത​ന്നെ​യോ ഇ​വി​ടെ കൊ​ണ്ടു​വ​ന്നു വി​റ്റ കു​രു​ന്നു​ക​ളു​ടെ ക​ഥ​ക​ളും സാ​ധാ​ര​ണം .അ​തു​കൊ​ണ്ടു ത​ന്നെ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളും നി​ര​ക്ഷ​ര​രാ​ണ് . ഗു​ണ്ട​ക​ളും പോ​ലീ​സു​കാ​രും തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് ഈ ​ക​ച്ച​വ​ട​ത്തി​ന്‍റെ ലാ​ഭം പ​റ്റു​ന്നു.

പൂജ (യ​ഥാ​ർ​ഥ പേ​ര​ല്ല ) എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ വ​ള​രെ വി​ചി​ത്ര​മാ​ണ് . അ​വ​ളു​ടെ അ​മ്മാ​വ​നാ​ണ് അ​വ​ളെ സോനാഗച്ചിയിൽ കൊ​ണ്ടു​വ​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലേ​ക്ക് തു​ട​ക്ക​വും അ​യാ​ൾ ത​ന്നെ അ​വ​ൾ​ക്കു ന​ൽ​കി . അ​ന്ന് അ​വ​ൾ​ക്ക് വ​യ​സ് ഒ​ന്പ​ത്. എത്തിച്ചേർന്ന വേ​ശ്യാ​ല​യ​ത്തി​ലെ അ​ക്ക അ​വ​ൾ​ക്ക് ന​ല്ല ഭ​ക്ഷ​ണ​വും വ​സ്ത്ര​വും ന​ൽ​കി​യ​പ്പോ​ൾ അ​വ​ൾ ന​ല്ല നാ​ളു​ക​ളെ സ്വ​പ്നം ക​ണ്ടു തു​ട​ങ്ങി. എ​ന്നാ​ൽ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​വ​ള​ട​ക്കം 20 പെ​ണ്‍​കു​ട്ടി​ക​ളെ കു​റ​ച്ച് ആ​ളു​ക​ളു​ടെ മു​ന്നി​ൽ നി​ര​ത്തി നി​റു​ത്തി. അ​വ​ർ പെ​ണ്‍​കു​ട്ടി​ക​ൾ ഓ​രോ​രു​ത്ത​ർ​ക്കാ​യി ലേ​ലം വി​ളി​ച്ചു. ചി​ല​രെ അ​പ്പോ​ൾ ത​ന്നെ കൊ​ണ്ടു​പോ​യി . കെ​ണി മ​ന​സി​ലാ​ക്കി​യ പൂജ അ​ന്ന് രാ​ത്രി അ​വി​ടെ നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു, പ​ക്ഷെ പി​ടി​ക്ക​പ്പെ​ട്ടു . ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ളം ഒ​രു ഇ​രു​ട്ട് മു​റി​യി​ൽ അ​വ​ളെ പൂ​ട്ടി​യി​ട്ടു. പ​ല ദി​വ​സ​ങ്ങ​ളും ബോ​ധം മ​റ​യു​വോ​ളം ത​ല്ലി. അ​വ​ൾ​ക്ക് ഈ ​ജോ​ലി ചെ​യ്യു​ക​യ​ല്ലാ​തെ വേ​റെ നി​വൃ​ത്തി​യി​ല്ലാ​യി​രു​ന്നു .

പി​ന്നീ​ട് ഒ​രി​ക്ക​ൽ കൂ​ടി ര​ക്ഷ​പ്പെ​ടാ​ൻ അ​വ​ൾ ശ്ര​മി​ച്ചു . അ​ന്ന് എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ് വെ​ട്ടി​ച്ചു പൂജ പു​റ​ത്തു വ​ന്നു. വ​ഴി​യി​ൽ ക​ണ്ട പോ​ലീ​സു​കാ​ര​നോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. സ​ഹാ​യി​ക്കാം എ​ന്ന് ഉ​റ​പ്പു ന​ൽ​കി അ​യാ​ൾ അ​വ​ളെ വ​ണ്ടി​യി​ൽ ക​യ​റ്റി. ശേ​ഷം
ന​ട​ന്ന​ത് മ​റ്റൊ​ന്നാ​ണ്.​അ​യാ​ളും മ​റ്റു ര​ണ്ടു പോ​ലീ​സു​കാ​രും ചേ​ർ​ന്ന് അ​വ​ളെ കൂ​ട്ട മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. തി​രി​ച്ചു സോ​നാ​ഗ​ച്ചി​യി​ൽ ത​ന്നെ കൊ​ണ്ടു​ചെ​ന്നു വി​ട്ടു.

പൂജയോട് ഇ​നി ഇ​വി​ടെ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ആ​ഗ്ര​ഹ​മി​ല്ലേ എ​ന്ന് ചോ​ദ്യ​ത്തി​ന് അ​വ​ൾ പ​റ​ഞ്ഞ മ​റു​പ​ടി ഇ​താ​ണ്. ഇ​വി​ടെ നി​ന്ന് ഞാ​ൻ എ​വി​ടേ​ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ക? ഇ​വി​ടെ​യും പു​റ​ത്തും എ​ന്നെ കാ​ത്തി​രി​ക്കു​ന്ന​ത് മാം​സ​ദാ​ഹ​ത്തി​ന്‍റെ ചു​വ​ന്ന ക​ണ്ണു​ക​ളാ​ണ്. ഞാ​ൻ എ​ത്ര ന​ല്ല രീ​തി​യി​ൽ ജീ​വി​ച്ചാ​ലും സ​മൂ​ഹം ഒ​രി​ക്ക​ലും എ​ന്നെ അം​ഗീ​ക​രി​ക്കി​ല്ല . സ​ദാ​ചാ​ര​ത്തി​ന്‍റെ മു​ഖം​മൂ​ടി അ​ണി​ഞ്ഞ ചെ​ന്നാ​യ്ക്ക​ൾ എ​ന്നെ എ​ന്നും വേ​ട്ട​യാ​ടും. പി​ന്നെ ഞാ​നെ​ന്തി​നു പു​റ​ത്തു പോ​ക​ണം ? ഇ​താ​ണ് എ​ന്‍റെ വീ​ട്. ഇ​താ​ണ് എ​ന്‍റെ ലോ​ക​വും.


സ്വ​ർ​ണ്ണ മ​രം എ​ന്നാ​ണ് സോ​നാ​ഗ​ച്ചി എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം . സോ​നാ​ഗ​ച്ചി​യി​ലെ പ്ര​ഭാ​തം ശാ​ന്ത​മാ​യി​രി​ക്കും. ത​ലേ​ന്ന​ത്തെ ഉ​റ​ക്ക​ക്ഷീ​ണം മൂ​ലം പ​ല​രും ഉ​റ​ക്ക​ത്തി​ലാ​യി​രി​ക്കും. ഉ​ച്ച​ക​ഴി​യു​ന്പോ​ൾ മു​ത​ൽ തെ​രു​വു​ക​ളും ഇ​ടു​ങ്ങി​യ മു​റി​ക​ളും വീ​ണ്ടും സ​ജീ​വ​മാ​കും. കൊ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്താ​ണ് ജ​ന​നി​ബി​ഡ​മാ​യ ഈ ചേ​രിപ്ര​ദേ​ശം. ഇ​ടു​ങ്ങി​യ വ​ഴി​ക​ളും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ഓ​ട​ക​ളും തെ​രു​വ് ക​ച്ച​വ​ട​വും താ​മ​സി​ക്കു​വാ​ൻ കു​ടു​സു​മു​റി​ക​ളും ഒ​ക്കെ​യു​ള്ള സാധാരണ ഒ​രു സ്ഥ​ലം. എ​ന്നാ​ൽ സോ​നാ​ഗ​ച്ചി ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത് വേ​ശ്യാ​വൃ​ത്തി എ​ന്ന പ്രാ​ചീ​ന​മാ​യ ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​ണ്.

ഇ​ദ​ർ ദേ​ഖോ സാ​ബ്... ദേ​ഖ്നെ ​കോ പേ​സാ ന​ഹി ചാ​ഹി​യെ...
സോ​നാ​ഗ​ച്ചി​യു​ടെ തെ​രു​വുകളിൽ രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാം. ക​ടു​ത്ത ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ചാ​യം ചു​ണ്ടു​ക​ളി​ൽ തേ​ച്ച് അ​ല്പ​വ​സ്ത്ര​ത്തി​ൽ അ​ഴ​ക​ള​വു​ക​ൾ പ​ര​മാ​വ​ധി പ്ര​ദ​ർ​ശി​പ്പി​ച്ചു അ​വ​ർ കാ​ത്തു നി​ൽ​ക്കു​ന്നു . "ഇ​ദ​ർ ദേ​ഖോ സാ​ബ്, ദേ​ഖ്നെ ​കോ പേ​സാ ന​ഹി ചാ​ഹി​യെ ’ എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ അ​വ​ർ ശ്ര​മം ന​ട​ത്തു​ന്നു. പ​ല പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ശ​രീ​ര​ത്തി​ൽ ശ്ര​ദ്ധി​ച്ചാ​ൽ മു​റി​വു​ണ​ങ്ങി​യ പാ​ടു​ക​ൾ കാ​ണാം. അ​വ​രു​ടെ ഭൂ​തകാ​ല​ത്തി​ലെ ചി​ല യാ​ത​ന​ക​ളു​ടെ അ​ട​യാ​ള​മാ​ണ​ത് (പൂജയുടേതു പോലെ). അ​വ​രി​ൽ ഒ​ന്പ​തു വ​യ​സു​കാ​രി മു​ത​ൽ 45 വ​യ​സു​കാ​രി വ​രെ ഉ​ണ്ട് . ചി​ല​രെ ക​ണ്ടാ​ൽ മ​ല​യാ​ളി​ക​ളാ​ണെ​ന്നു തോ​ന്നി​പ്പോ​കും... ചി​ല​ർ ഇ​ട​പാ​ടു​കാ​രെ കാ​ത്തി​രി​ക്കു​ന്നു. മറ്റു ചി​ല​ർ ഏ​ജ​ന്‍റു​മാ​രു​മാ​യി ത​ർ​ക്കി​ക്കു​ന്നു. കാ​മ ഭ്രാ​ന്തൊന്നുമല്ല അ​വ​രെ ഇ​തി​നു പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഒ​രു നേ​ര​ത്തെ ആ​ഹാ​രം. മ​ക​ന്‍റെ അ​ല്ലെ​ങ്കി​ൽ മ​ക​ളു​ടെ സ്കൂ​ൾ ഫീ​സ്. ഇ​തൊ​ക്കെ​യാ​ണ് സ്വ​ന്തം ശ​രീ​രം വി​ല്പ​ന​യ്ക്ക് വ​ച്ച് വി​ല​പേ​ശാ​ൻ ഇവരിൽ പലരെയും നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ അ​മ്മ​മാ​ർ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് സോ​നാ​ഗ​ച്ചി​യി​ലെ ഓ​രോ കു​ട്ടി​ക്കും ബോ​ധ്യ​മു​ണ്ട് . എ​ന്നാ​ൽ അ​വ​ർ പ​ഠി​ക്കു​ന്നു . പ​ല​രും ജോ​ലി നോ​ക്കു​ന്നു . ത​ങ്ങ​ളു​ടെ ജീ​വി​തം ക​ണ്ടു വ​ള​ർ​ന്ന​തു കൊ​ണ്ട് ഈ ​ജീ​വി​ത​രീ​തി മ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​ക്കി​ല്ല എ​ന്ന് ചി​ല അ​മ്മ​മാ​ർ​ക്കെ​ങ്കി​ലും ഉ​റ​പ്പു​ണ്ട്.

സോ​നാ​ഗ​ച്ചി​യി​ലെ അ​ഞ്ച് ശ​ത​മാ​നം ലൈംഗി​കത്തൊഴി​ലാ​ളി​ക​ളും എ​ച്ച്ഐ​വി പോ​സി​റ്റീ​വ് ആ​ണ്. കു​റ​ഞ്ഞ പ്രാ​യ​ത്തി​ൽ ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​ത് മൂ​ലം പ​ല​ർ​ക്കും എ​ച്ച്ഐ​വി എ​ന്നാ​ൽ എ​ന്താ​ണെ​ന്ന് പോ​ലും അ​റി​യാ​ത്ത ഒ​രു അ​വ​സ്ഥാ​വി​ശേ​ഷ​മാ​ണ് ഉ​ള്ള​ത് . മാ​ത്ര​മ​ല്ല വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ഇ​ത്ത​രം ടെ​സ്റ്റു​ക​ളു​ടെ ഫ​ലം അ​വ​രെ അ​റി​യി​ക്കാ​റു​മി​ല്ല . സ്വ​ന്തം സ​മൂ​ഹ​ത്തി​ൽ ത​ന്നെ അ​വ​ർ ഒ​റ്റ​പ്പെ​ട​രു​ത് എ​ന്ന​താ​ണു കാ​ര്യം.

ഇ​ന്ന് ഒ​രു​പാ​ടു സ്വ​ത​ന്ത്ര സം​ഘ​ട​ന​ക​ൾ സോ​നാ​ഗ​ച്ചി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. എ​യ്ഡ്സ് തു​ട​ങ്ങി​യ ലൈം​ഗി​ക രോ​ഗ​ങ്ങ​ൾ ത​ട​യു​വാ​ൻ വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ഇക്കൂട്ടർ അ​വ​ർ​ക്ക് ന​ൽ​കു​ന്നു.
18 വ​യ​സി​ൽ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ മാം​സ​വ്യാ​പാ​രത്തി​ലേ​ക്ക് വ​രു​ന്ന​ത് വ​ർ​ധി​ക്കു​ക​യാ​ണ്. ഇടപാടുകാർക്ക് ഏ​റെ താ​ത്പ​ര്യ​ം ഇ​ത്ത​രം കു​ട്ടി​ക​ളെ​യാ​ണെ​ന്ന​താ​ണ് ഇതിനു പ്ര​ധാ​ന​കാ​ര​ണ​മെ​ന്ന് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന ദ​ർ​ബാ​ർ മ​ഹി​ളാ സ​മ​ന്വ​യ ക​മ്മി​റ്റി പ​റ​യു​ന്നു.
വീ​ട്ടി​ലെ ദാ​രി​ദ്ര​്യമോ, പെ​ണ്‍​വാ​ണി​ഭ​സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട​വ​രോ ഒ​ക്കെ​യാ​ണ് ചെ​റു​പ്രാ​യ​ത്തി​ലേ മാ​സം​വ്യാ​പാ​ര​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ചോ​ദി​ച്ചാ​ൽ ഇ​വ​രെ​ല്ലാം 18 വ​യ​സ് തി​ക​ഞ്ഞ​വ​രാ​ണെ​ന്നാ​കും മ​റു​പ​ടി. എ​ന്നാ​ൽ ക​ണ​ങ്കൈ, അ​ര​ക്കെ​ട്ട് എ​ന്നി​വ​യു​ടെ എക്സ്റേ​യി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ യ​ഥാ​ർ​ഥ പ്രാ​യം എ​ളു​പ്പം ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന് ദ​ർ​ബാ​ർ മ​ഹി​ളാ സ​മ​ന്വ​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക മ​ഹാ​ശ്വേ​ത പ​റ​യു​ന്നു. പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ഈ ​രീ​തി ബം​ഗാ​ളി​ലെ ചു​വ​ന്ന​തെ​രു​വാ​യ സോ​നാ​ഗ​ച്ചി​യി​ലാ​ണ് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇത്തരത്തിലുള്ള എ​ല്ലാ​യി​ട​ത്തേ​ക്കും വ്യാ​പി​പ്പി​ക്കാ​നും ദ​ർ​ബാ​ർ മ​ഹി​ളാ സ​മ​ന്വ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ ല​ക്ഷ്യ​മി​ടു​ന്നു.

ഇ​തു​വ​ഴി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത് ത​ട​യാ​നാ​കു​മെ​ന്നും സം​ഘ​ട​ന ക​ണ​ക്കു​കൂ​ട്ടു​ന്നു.
(തു​ട​രും)

പ്ര​ദീ​പ് ഗോ​പി