വെട്ടുകാട് ഭാഗത്ത് ബോ​ട്ട് മ​റി​ഞ്ഞു : ഒ​രാ​ളെ കാ​ണാ​താ​യി; നാ​ലു​പേ​ർ ര​ക്ഷ​പ്പെ​ട്ടു
Saturday, July 19, 2025 6:21 AM IST
വ​ലി​യ​തു​റ: ശ​ക്ത​മാ​യ തി​ര​യി​ല്‍ വെ​ട്ടു​കാ​ട് പ​ള​ളി​ക്ക് സ​മീ​പം ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ക​യാ​യി​രു​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ ബോ​ട്ട് മ​റി​ഞ്ഞു. ഒ​രാ​ളെ കാ​ണാ​താ​യി. നാ​ലു​പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. വെ​ട്ടു​കാ​ട് സ്വ​ദേ​ശി അ​നി​ല്‍ ആ​ന്‍​ഡ്രൂ (36) വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വെ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ വ​ര്‍​ഗീ​സ് , ജോ​ണ്‍​സ​ണ്‍ , ജോ​ബി , ടെ​ലി​ക്‌​സ് എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടു​കൂ​ടി വെ​ട്ടു​കാ​ട് പ​ള​ളി​ക്കു സ​മീ​പ​ത്തു​നി​ന്നും ക​ട​ലി​ല്‍ ഏ​ക​ദേ​ശം 25 മീ​റ്റ​ര്‍ അ​ക​ലെ​യാ​യി ശ​ക്ത​മാ​യ തി​ര​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ​ത്. വെ​ട്ടു​കാ​ട് സ്വ​ദേ​ശി​യു​ടെ ക്രൈ​സ്റ്റ് കിം​ഗ് എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

സം​ഭ​വം ന​ട​ന്ന​യു​ട​ന്‍ ത​ന്നെ വി​ഴി​ഞ്ഞം കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ​യും കോ​സ്റ്റ​ല്‍ പോ​ലീ​സി​ന്‍റെ​യും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും സം​യു​ക്ത​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും അ​നി​ലി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഇ​ന്ന് രാ​വി​ലെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ പൊ​ലീ​സ് അ​റി​യി​ച്ചു. കാ​ണാ​താ​യ അ​നി​ല്‍ ആ​ന്‍​ഡ്രൂ അ​വി​വാ​ഹി​ത​നാ​ണ്.