അ​ച്ഛ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം; മ​ക​നെ​തി​രേ​ പ്രേ​ര​ണാ​ക്കു​റ്റം
Saturday, July 19, 2025 6:21 AM IST
വെ​ള്ള​റ​ട:​ അ​ച്ഛ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ അ​നീ​ഷി​നെ (43) പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ 74കാ​ര​നാ​യ ച​ന്ദ്ര​നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ച​ന്ദ്ര​ന്‍.

ക​ഴി​ഞ്ഞ ജ​നു​വ​രി 31.ന് ​ച​ന്ദ്ര​ന്‍ സ്വ​ന്തം വീ​ട്ടി​ല്‍​വ​ച്ച് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ പൊ​ള്ള​ലു​ക​ളോ​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഫെ​ബ്രു​വ​രി ഒ​ന്നാം തീ​യ​തി പു​ല​ര്‍​ച്ചെ മ​രി​ച്ചു. ദീ​ര്‍​ഘ​കാ​ല​മാ​യി കു​ടും​ബ സ്വ​ത്തി​നെ ചൊ​ല്ലി വീ​ട്ടി​ല്‍ ക​ല​ഹം പ​തി​വാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും അ​യ​ല്‍​വാ​സി​ക​ളും മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ത​ര്‍​ക്ക​ങ്ങ​ള്‍ ച​ന്ദ്ര​നെ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു. ഇ​ത് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും, ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​ക്കാ​ര്‍ അ​നീ​ഷും ഭാ​ര്യ​യു​മാ​ണെ​ന്നും കാ​ണി​ച്ച് ച​ന്ദ്ര​ന്‍റെ മ​റ്റ് ബ​ന്ധു​ക്ക​ള്‍ ആ​ര്യ​ങ്കോ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.