വ​ലി​യ​തു​റ ആ​ശു​പ​ത്രി​യി​ൽ രണ്ടു മാ​സ​ത്തി​നു​ള്ളി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, July 19, 2025 6:21 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ തീ​ര​ദേ​ശ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ചി​കി​ത്സ​യും 24 മ​ണി​ക്കൂ​ർ സേ​വ​ന​വും രണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ടർ ​തോ​മ​സ്.

ഇ​തി​നു​വേ​ണ്ട ി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും സം​യു​ക്ത​മാ​യി യോ​ഗം ചേ​ർ​ന്ന് ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ​വ​കു​പ്പും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഡി​എം​ഒ​യും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ഐ​പി വാ​ർ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ തീ​ർ​ത്ത് കെ​ട്ടി​ടം ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി കൈ​മാ​റ​ണം. ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഡി​എം​ഒ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.