ബി​ജി​ലാ​ൽ ഇ​നി​യും ജീ​വി​ക്കും, ആ​റു​പേ​രി​ലൂ​ടെ
Saturday, July 19, 2025 6:21 AM IST
മാ​റ​ന​ല്ലൂ​ർ: മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച ബി​ജി​ലാ​ല്‍ ആ​റു​പേ​രി​ലൂ​ടെ ഇ​നി​യും ജീ​വി​ക്കും. തി​രു​വ​ന​ന്ത​പു​രം കി​ഴാ​റൂ​ര്‍ പ​ശു​വെ​ണ്ണ​റ കാ​റാ​ത്ത​ല​വി​ള​യി​ല്‍ ബി​ജി​ലാ​ല്‍ കൃ​ഷ്ണ (42) സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ടാ​ങ്ക​ര്‍​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ച്ച് ക​ഴി​ഞ്ഞ ഏ​ഴി​ന് ക​വ​ടി​യാ​റി​ൽ അ​പ​ക​ടം ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ചു.

ബ​ന്ധു​ക്ക​ള്‍ അ​വ​യ​വ ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ​തോ​ടെ ബി​ജി​ലാ​ലി​ന്‍റെ ര​ണ്ട് വൃ​ക്ക​യും ക​ര​ളും ഹൃ​ദ​യ​വാ​ല്‍​വും ര​ണ്ട് നേ​ത്ര​പ​ട​ല​ങ്ങ​ളും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ള്‍​ക്കാ​യി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു വൃ​ക്ക തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്കും മ​റ്റൊ​രു വൃ​ക്ക​യും ക​ര​ളും തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും ഹൃ​ദ​യ​വാ​ല്‍​വ് ശ്രീ​ചി​ത്തി​ര തി​രു​ന്നാ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കും നേ​ത്ര​പ​ട​ലം തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ഫ്താ​ല്‍​മോ​ള​ജി​യി​ലേ​ക്കു​മാ​ണ് ന​ല്‍​കി​യ​ത്.

കേ​ര​ള സ്റ്റേ​റ്റ് ഓ​ര്‍​ഗ​ന്‍ ആ​ന്‍​ഡ് ടി​ഷ്യു ട്രാ​ന്‍​സ്പ്ലാ​ന്റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ (കെ-​സോ​ട്ടോ) നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വ​യ​വ​മാ കൈ​മാ​റ്റ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. കാ​ട്ടാ​ക്ക​ട മാ​റ​ന​ല്ലൂ​രി​നു സ​മീ​പം പു​ന്നാ​വൂ​രി​ല്‍ സ​ലൂ​ണ്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ജി​ലാ​ല്‍. വി​ജി​യാ​ണ് സ​ഹോ​ദ​രി.