ട്രി​മ-2025 മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​വ​ൻ​ഷ​ൻ 30ന് തുടങ്ങും
Saturday, July 19, 2025 6:30 AM IST
തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ൻ​ഡ്രം മാ​നേ​ജ്മെ​ന്‍റ്് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ട്രി​മ -2025 വാ​ർ​ഷി​ക മാ​നേ​ജ്മെ​ന്‍റ്ക​ണ്‍​വ​ൻ​ഷ​ൻ 30, 31 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. ഹോ​ട്ട​ൽ ഒ ​ബൈ താ​മ​ര​യി​ലാ​ണു ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സു​സ്ഥി​ര രീ​തി​ക​ളും ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​നി​ലെ ച​ർ​ച്ച​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്ന് ടി​എം​എ പ്ര​സി​ഡ​ന്‍റ് ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.ചെ​യ​ർ​മാ​ൻ ഡോ. ​എം. അ​യ്യ​പ്പ​ൻ, സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഗോ​പി​നാ​ഥ്, കോ​-ചെ​യ​ർ പി.​സി. ഹ​രി​കേ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ഓ​ണ്‍​ലൈ​ൻ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​കയാണ്.