സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്
Saturday, July 19, 2025 6:30 AM IST
പോ​ത്ത​ൻ​കോ​ട്: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​തൃ​ക​യി​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ചു.

ബാ​ല​റ്റ് പേ​പ്പ​റും വോ​ട്ടേ​ഴ്സ് ലി​സ്റ്റും പോ​ളിം​ഗ് ബൂ​ത്തു​മു​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ തി​ക​ച്ചും പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​തൃ​ക​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു ജോ​ബോ​യ് നേ​തൃ​ത്വം ന​ൽ​കി. പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ​ത​ന്നെ ഏ​റ്റെ​ടു​ത്ത​തും ശ്ര​ദ്ധേ​യ​മാ​യി.

നോ​മി​നേ​ഷ​ൻ ന​ൽ​കി​യ 14 പേ​രി​ൽ​നി​ന്നും ഏ​ഴാം ക്ലാ​സി​ലെ അ​ന​ന്തു ച​ന്ദ്ര​ൻ 150 വോ​ട്ടു​ക​ൾ നേ​ടി സ്കൂ​ൾ ലീ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 66 വോ​ട്ടു​ക​ൾ നേ​ടി​യ ആ​റാം ക്ലാ​സി​ലെ കൃ​തി ഗോ​പി​നാ​ഥാ​ണ് ഹെ​ഡ് ഗേ​ൾ.