കാ​റുമായി കൂട്ടിയിടിച്ച് ബൈ​ക്ക് യാ​ത്രി​കൻ മ​രി​ച്ചു
Saturday, July 19, 2025 11:57 PM IST
പോ​ത്ത​ൻ​കോ​ട്: പൂ​ല​ന്ത​റ​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ഞാ​ണ്ടൂ​ർ​ക്കോ​ണം സ്വ​ദേ​ശി വി​ഷ്ണു (28) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30നാ​യി​രു​ന്നു അ​പ​ക​ടം.

പോ​ത്ത​ൻ​കോ​ട് നി​ന്ന് കോ​ലി​യ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ ബൈ​ക്കും കോ​ലി​യ​ക്കോ​ട്നി​ന്ന് പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന സു​ഹൃ​ത്ത് ന​വീ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.