ആ​നി മ​സ്ക്രീ​ൻ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ച് കെഎൽ​സി​എ
Sunday, July 20, 2025 6:33 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​നി മ​സ്ക്രീ​നെ പോ​ലു​ള്ള നി​ര​വ​ധി വ​നി​ത​ക​ൾ വ​ള​ർ​ന്നു വ​രേ​ണ്ട​ത് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ്. കെഎ​ൽസി​എ സം​ഘ​ടി​പ്പി​ച്ച ആ​നി മ​സ്ക്രീ​ന്‍റെ 62-ാമ​ത് ച​ര​മ​വാ​ർ​ഷി​ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ​മ​ന്ത്രി​യും സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​യും തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു​ള്ള ലോ​ക​സ​ഭാം​ഗ​വും, ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് രേ​ഖ​യി​ൽ ഒ​പ്പു​വ​ച്ച വ​നി​ത കൂ​ടി​യാ​യ ആ​നി മ​സ്ക്രീ​ന്‍റെ ച​രി​ത്രം ഇ​ന്ന​ത്തെ ത​ല​മു​റ മ​റ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ട്രി​ക് മൈ​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ലി​സ​ബ​ത്ത് അ​സീ​സി, ഫാ. ​ബീ​ഡ് മ​നോ​ജ് അ​മാ​ദോ, സു​രേ​ഷ് സേ​വ്യ​ർ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ, ആ​ന്‍റ​ണി ഗ്രേ​ഷ്യ​സ്, ജോ​ർ​ജ് എ​സ്. പ​ള്ളി​ത്ത​റ, ടി.​എ​സ്. ജോ​യി, മേ​രി​പു​ഷ്പം, ഡോ​ളി ഫ്രാ​ൻ​സി​സ്, യേ​ശു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.