ക​ര്‍​മ​ല മാ​താ​മ​ല തി​രു​നാ​ള്‍ സ​മാ​പി​ച്ചു
Sunday, July 20, 2025 6:33 AM IST
വെ​ള്ള​റ​ട: ക​ര്‍​മ്മ​ല മാ​താ​മ​ല തി​രു​നാ​ള്‍ സ​മാ​പി​ച്ചു. പ​രി​ശു​ദ്ധ മ​റി​യം സ​മാ​ധാ​ന​ത്തി​ന്‍റെ രാ​ഞ്ജി എ​ന്ന​താ​യി​രു​ന്നു തി​രു​നാ​ള്‍ സ​ന്ദേ​ശം. തെ​ക്ക​ന്‍ കു​രി​ശു​മ​ല സം​ഗ​മ വേ​ദി​യി​ല്‍ നി​ന്നും മാ​താ മ​ല​യി​ലേ​യ്ക്കു ന​ട​ന്ന ജ​പ​മാ​ല പ​ദ​യാ​ത്ര​യി​ല്‍ നൂ​റു ക​ണ​ക്കി​നു പേ​ര്‍ പ​ങ്കെ​ടു​ത്തു.

മാ​താ സ​ന്നി​ധി​യി​ല്‍ ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, മ​രി​യ​ന്‍ പ്ര​ഭാ​ഷ​ണം എ​ന്നി​വ​യും ന​ട​ന്നു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ആ​ന​പ്പാ​റ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ര്‍​ന്നു പ​രി​ശു​ദ്ധ ക​ര്‍​മ​ല​മാ​താ​വി​നോ​ടു​ള്ള വ​ണ​ക്ക പ്രാ​ര്‍​ഥ​ന​യും സ​മാ​പ​നാ ആ​ശീ​ര്‍​വാ​ദ​വും ന​ട​ന്നു. തെ​ക്ക​ന്‍ കു​രി​ശു​മ​ല സം​ഗ​മ​വേ​ദി​യി​ല്‍ ന​ട​ന്ന സ്‌​നേ​ഹ​വി​രു​ന്നി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു. തീ​ര്‍​ഥാ​ട​ന ക​മ്മി​റ്റി ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.