പെരിന്തൽമണ്ണ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പൊതുപ്രവർത്തകർക്ക് മാതൃകയായ വ്യക്തിത്വമായിരുന്നുവെന്ന് എഐസിസി ട്രെയിനിംഗ് കോ ഓർഡിനേറ്റർ സമ്മദ് മങ്കട പറഞ്ഞു. പെരിന്തൽമണ്ണയിൽ ബ്ലോക്ക്, മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അറഞ്ഞിക്കൽ ആനന്ദൻ അധ്യക്ഷത വഹിച്ചു. രാജേഷ് ചേങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി.
ഡിസിസി അംഗങ്ങളായ ടി.പി. മോഹൻദാസ്, ഷാജി കട്ടുപാറ, മണ്ഡലം പ്രസിഡന്റുമാരായ ടി.കെ. രാജേന്ദ്രൻ പെരിന്തൽമണ്ണ, ഷിബു ചെറിയാൻ പുലാമന്തോൾ, സി.കെ. അൻവർ ആലിപറന്പ്, മഹിളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ബിന്ദു മോഹൻദാസ്, യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് ചക്കാലി, ബ്ലോക്ക് കോണ്ഗ്രസ് ട്രഷറർ അഹമ്മദലി പുലാമന്തോൾ, ജനറൽ സെക്രട്ടറി ഹുസൈൻ പാറൽ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം: ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി പി.സി വേലായുധൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. ഡിസിസി മെംബർ പരി ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.എ. സുന്ദരൻ, എം.ജയപ്രകാശ്, ഒ.പി.കെ. ഗഫൂർ, മോഹൻ പടിഞ്ഞാറ്റുംമുറി, പി. മോഹനൻ, ടി.എ. റഫീഖ്, എൻ.വി. മുഹമ്മദ്അലി തുടങ്ങിയവർ പ്രസംഗിച്ചു.
നിലന്പൂർ: നിലന്പൂർ മുനിസിപ്പൽ കമ്മറ്റി കോണ്ഗ്രസ് ബ്ലോക്ക് ഓഫീസിൽ നടത്തിയ അനുസ്മരണത്തിൽ ഉമ്മൻചാണ്ടിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി കെപിസിസി അംഗം വി.എ.കരീം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ്, കെ. ഷബീറലി, സുനിൽ കാരപ്പുറം, പി.ടി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി: ഉമ്മൻചാണ്ടിയുടെ രണ്ടാംസ്മൃതിദിനം മഞ്ചേരി ശാലോം മാതയിലെ അന്തേവാസികൾക്കൊപ്പം ആചരിച്ച് തൃക്കലങ്ങോട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി. കെപിസിസി മെംബർ വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് വിജീഷ് എളങ്കൂർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈൻ, നേതാക്കളായ ജയപ്രകാശ് ബാബു, പി. ലുക്മാൻ, സത്യൻ മരത്താണി, എൻ.വി. മരക്കാർ, ഫിറോസ് കണ്ടാലപ്പറ്റ, വി. നാരായണൻ, ആനന്ദ് കുമാർ, മജീദ് പാലക്കൽ, നസീർ പന്തപ്പാടൻ, കെ. സനിൽ, എൻ.പി.ഹലീമ, സീനരാജൻ, ടോമിജോണ്, കെ. ഓജസ്, എ.എം. രോഹിത്ത്, സുനിത, നിധിൻ, അഭിഷ്ണു, വി.പി. മുനീഷ്, സുനിൽകുമാർ, മുഹമ്മദ് കുട്ടി, ടി.പി. നൗഷാദ്, സതീഷ്, മൂസ എന്നിവർ പങ്കെടുത്തു.
മഞ്ചേരി: കേരള എൻജിഒ അസോസിയേഷൻ മഞ്ചേരി ബ്രാഞ്ച് കമ്മിറ്റി നടത്തിയ അനുസ്മരണ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് തോണിക്കടവൻ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി വി.എൽ. വിപിൻരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോവിന്ദൻ നന്പൂതിരി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ. പ്രസാദ്, അബ്ബാസ് പി. പാണ്ടിക്കാട്, കൊണ്ടോട്ടി ബ്രാഞ്ച് പ്രസിഡന്റ് പി. ബിനീഷ്, ഷംസുദ്ദീൻ, റിയാസ് എന്നിവർ പ്രസംഗിച്ചു.
സ്ഥലം മാറി പോകുന്ന മനു ജോസഫിന് യാത്രയയപ്പ് നൽകി. ജൂണിയർ സൂപ്രണ്ടായി പ്രമോഷൻ നേടിയ പി. രത്നത്തെ അനുമോദിച്ചു.