മി​നി​ലോ​റി മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Saturday, July 19, 2025 5:43 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ താ​ഴെ ച​ന്ത​ക്കു​ന്നി​ൽ മി​നി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​റും ക്ലീ​ന​റും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പ​ഴ​ക്കു​ല ക​യ​റ്റി​വ​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള മി​നി​ലോ​റി​യാ​ണ് താ​ഴെ ച​ന്ത​ക്കു​ന്നി​ലെ എ​ഐ കാ​മ​റ​ക്ക് സ​മീ​പ​മു​ള്ള റോ​ഡ​രി​കി​ലെ ക​ലു​ങ്കി​ൽ ത​ട്ടി മ​റി​ഞ്ഞ​ത്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി.