വെറ്റിലപ്പാറ : ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വെറ്റിലപ്പാറ ക്ഷീര സംഘം ഹാളിൽ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ കെ.ടി. ഹലീമ, കെ.ടി. മുഹമ്മദ്കുട്ടി, കെ.കെ. ഹസ്നത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപാ രജിദാസ്, രായിൻകുട്ടി കപ്പൂര്‍, മുഹമ്മദ് ബഷീർ, പി.എസ്, ജിനേഷ്, ടെസി സണ്ണി,
ആസൂത്രണ സമിതി അംഗങ്ങളായ അനൂപ് മൈത്ര, മുഹമ്മദ് കരീക്കുന്നൻ, സി.ടി. റഷീദ്, ക്ഷീര സംഘം പ്രസിഡന്റുമാരായ ജോർജ് കണിയൻകുഴി, വിജയൻ, മുഹമ്മദലി, ബാലകൃഷ്ണൻ ഏറാടി, ചൂടാട്ടിപ്പാറ ക്ഷീര സംഘം സെക്രട്ടറി രജനി എന്നിവർ പ്രസംഗിച്ചു.
അഞ്ച് വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ ഫണ്ട് അനുവദിച്ച് ക്ഷീര സംഘങ്ങളെ സഹായിച്ച ഭരണ സമിതിയെ സംഘം പ്രസിഡന്റുമാർ ആദരിച്ചു.