ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യു​ടെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു
Saturday, July 19, 2025 5:02 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യു​ടെ ഒ​രു ഷ​ട്ട​ർ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി. ഷ​ട്ട​ർ 15 സെ​ന്‍റി മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തി​യ​ത്.

വെ​ള്ളം പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, പ​ന​മ​രം, പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ങ്ങ​ളി​ലും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഡാം ​സ്പി​ൽ​വേ​യു​ടെ മു​ന്പി​ൽ പു​ഴ​യി​ൽ ആ​ളു​ക​ൾ ഇ​റ​ങ്ങ​രു​ത്. വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ആ​വ​ശ്യ​മെ​ങ്കി​ൽ ഒ​ഴി​പ്പി​ച്ച് ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മു​ന്ന​റി​യി​പ്പ് മ​റി​ക​ട​ന്ന് സ്പി​ൽ​വേ​യ്ക്കു സ​മീ​പം ഇ​റ​ങ്ങി​യ മൊ​ത​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ റം​ഷാ​ദ്, അ​ഖി​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.