കു​ന്നൂ​രി​ൽ പു​ലി വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ച​ത്തു
Saturday, July 19, 2025 6:01 AM IST
ഊട്ടി: കു​ന്നൂ​രി​ൽ പു​ലി വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ച​ത്തു. പാ​റ​ൽ​സ്റ്റേ​ൽ സ്പ്രി​ങ്ക് ഭാ​ഗ​ത്താ​ണ് സം​ഭ​വം. ക​ര​ടി പു​ലി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി തൂ​ണി​ലേ​ക്ക് പു​ലി ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

അ​തി​നി​ട​യ്ക്കാ​ണ് ഷോ​ക്കേ​റ്റ​ത്. ര​ണ്ട് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പെ​ണ്‍ പു​ള്ളി​പു​ലി​യാ​ണ് ച​ത്ത​ത്. വി​വ​ര​മ​റി​ഞ്ഞ് ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ. ​രാ​ജേ​ഷ്കു​മാ​ർ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.