എ​ടൂ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പു​തി​യ ക​വാ​ടം വെ​ഞ്ച​രി​ച്ചു
Sunday, July 20, 2025 8:24 AM IST
എ​ടൂ​ർ: എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ച്ച ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും തീ​ർ​ഥാ​ട​ന കു​ർ​ബാ​ന ആ​രം​ഭ​വും മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ആ​ർ​ച്ച്ബി​ഷ​പ് കൊ​ടി​യേ​റ്റി. ആ​ർ​ച്ച്ബി​ഷ​പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ, അ​സി​സ്‌​റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ചെ​ല്ല​ങ്കോ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.