ത​പാ​ൽ വ​കു​പ്പി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ഒ​റ്റ​യാ​ൾ സ​മ​രം
Sunday, July 20, 2025 8:24 AM IST
ഇ​രി​ട്ടി: താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രോ​ടു​ള്ള ത​പാ​ൽ വ​കു​പ്പി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ വി​ര​മി​ച്ച താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ കെ.​എം. കു​ര്യ​ൻ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി. പി​രി​ഞ്ഞു പോ​കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് യാ​തൊ​രു ആ​നു​കൂ​ല്യ​വും ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

എ​ടൂ​ർ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​യം മെ​യി​ൻ പോ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പ​ത്ത് രാ​വി​ലെ 8.30ന് ​ആ​രം​ഭി​ച്ച സ​മ​രം ഉ​ച്ച​യ്ക്ക് 2.30ന് ​അ​വ​സാ​നി​ച്ചു. ജോ​സ​ഫ് പാ​രി​ക്കാ​പ​ള്ളി, വി​ബി​ൻ തോ​മ​സ്, ജോ​സ​ഫ് ചെ​മ്പോ​ത്ത​നാ​ടി, ടോ​മി ത​റ​യി​ൽ, സി​റി​യ​ക്ക് പാ​റ​യ്ക്ക​ൽ. കെ.​കെ. വി​നോ​ദ്, ഡെ​ൽ​വി​ൻ ടോ​മി, ബി​നോ​യി പ​ത്തു​പ​ള്ളി​ൽ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.