ബ​സി​ന് പി​ന്നി​ൽ പി​ക്ക​പ്പ് ജീ​പ്പി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Sunday, July 20, 2025 8:24 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ നീ​ണ്ടു​നോ​ക്കി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ പി​ക്ക​പ്പ് ജീ​പ്പി​ടി​ച്ച് അ​പ​ക​ടം. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ന്നി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പി​ക്ക​പ്പ് ജീ​പ്പ് ഇ​ടി​ച്ച​ത്.

നീ​ണ്ടു​നോ​ക്കി ടി​പി സ്റ്റോ​ഴ്സി​ന് എ​തി​ർ​വ​ശം നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ആ​യി​രു​ന്നു പി​ക്ക​പ്പ് ബ​സി​ന്‍റെ പി​ന്നിൽ ഇടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ജീ​പ്പ് ഡ്രൈ​വ​ർ ച​പ്പ​മ​ല സ്വ​ദേ​ശി ക​രി​മ്പ​ന​ക്ക​ൽ റ​ഷീ​ദി​ന് പ​രി​ക്കേ​റ്റു. കൊ​ട്ടി​യൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ശേ​ഷം മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.