സ്വ​ർ​ണ​വും പ​ണ​വും നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച് വ​ഞ്ച​ന: ജ്വ​ല്ല​റി ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്
Sunday, July 20, 2025 8:24 AM IST
ക​ണ്ണൂ​ർ: പ​ണ​വും സ്വ​ർ​ണ​വും നി​ക്ഷേ​പ​മാ​യി ന​ൽ​കി​യാ​ൽ ബാ​ങ്ക് നി​ര​ക്കി​നേ​ക്കാ​ളും പ​ലി​ശ​യും ലാ​ഭ​വും ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ച്ചു വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​ക​ളി​ൽ ജ്വ​ല്ല​റി ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്. വ​ള​പ​ട്ട​ണം കീ​രി​യാ​ട് സ്വ​ദേ​ശി​നി എ​ൻ.​വി. ഷാ​ഹി​ന, ടോ​ൾ ബൂ​ത്ത് സ്വ​ദേ​ശി​നി കെ.​പി. ര​സ്ന എ​ന്നി​വ​രു​ടെ പ​രാ​തി​യി​ൽ പാ​പ്പി​നി​ശേ​രി ആ​യി​ഷ ഗോ​ൾ​ഡ് ഉ​ട​മ അ​ഷ്റ​ഫി​നെ​തി​രെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഒ​രു​ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ പ്ര​തി​മാ​സം 900 രൂ​പ പ​ലി​ശ​യും ഒ​രു​പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 100 രൂ​പ ഡി​വി​ഡ​ന്‍റും ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ പ​ലി​ശ​യോ ഡി​വി​ഡ​ന്‍റോ നി​ക്ഷേ​പ​മോ തി​രി​ച്ചു​ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​ക​ൾ.

2019 ജൂ​ലൈ 27 മു​ത​ൽ പ​ല​ത​വ​ണ​ക​ളി​ലാ​യി നാ​ലു​ല​ക്ഷം രൂ​പ​യും 102.11 ഗ്രാം ​സ്വ​ർ​ണ​വും നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച് വ​ഞ്ചി​ച്ച​താ​യാ​ണ് ഷാ​ഹി​ന ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ത​ന്‍റെ ഉ​മ്മ​യി​ൽ നി​ന്ന് 2014 ന​വം​ബ​ർ 21 മു​ത​ൽ പ​ല​ത​വ​ണ​ക​ളാ​യി മൂ​ന്നു ല​ക്ഷം രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച് വ​ഞ്ചി​ച്ചെ​ന്നാ​ണ് കെ.​പി. ര​സ്ന ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.