സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും
Friday, August 8, 2025 2:14 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. 15ന് ​രാ​വി​ലെ ക​ള​ക്ട​റേ​റ്റ് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്കും. പോ​ലീ​സ്, എ​ക്സൈ​സ്, വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ്, എ​ൻ​സി​സി, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​സ്പി​സി, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് തു​ട​ങ്ങി 18 ഓ​ളം പ്ല​റ്റൂ​ണു​ക​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ക്കും. ഡി​എ​സ്‌​സി, സെ​ന്‍റ് തെ​രാ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ് സ്‌​കൂ​ൾ, ആ​ർ​മി സ്‌​കൂ​ൾ എ​ന്നി​വ​രു​ടെ ബാ​ൻ​ഡ് സെ​റ്റ് ഉ​ണ്ടാ​കും. എ​ആ​ർ ക​മാ​ൻ​ഡ​ന്‍റി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല​യി​ൽ ആ​യി​രി​ക്കും പ​രേ​ഡ്.

കാ​ണി​ക​ൾ​ക്ക് പ​രേ​ഡ് വീ​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 11, 12, 13 തി​യ​തി​ക​ളി​ൽ റി​ഹേ​ഴ്സ​ൽ പ​രേ​ഡ് ന​ട​ക്കും.

ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ ​വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് വ​കു​പ്പ് യാ​ത്രാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. സ്‌​കൂ​ൾ ബ​സു​ക​ളാ​ണ് യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.