ജി​ല്ലാ അ​ത്‌​ല​റ്റി​ക്‌​സ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ന് തു​ട​ക്കം
Friday, August 8, 2025 2:14 AM IST
ത​ല​ശേ​രി: 69- ാമ​ത് ജി​ല്ലാ അ​ത്‌​ല​റ്റി​ക്‌​സ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ന് തു​ട​ക്കം. അ​ണ്ട​ര്‍ 14,16,18,20 പു​രു​ഷ, വ​നി​താ, വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ത​ല​ശേ​രി സ്റ്റേ​ഡി​യ​ത്തി​ലും ബ്ര​ണ്ണ​ന്‍ കോ​ള​ജ് സാ​യ് സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ലും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഒ​ന്നാം ദി​നം 56 ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 56 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ര്‍ അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി ഒ​ന്നാം സ്ഥാ​ന​ത്തും 50 പോ​യി​ന്‍റു​മാ​യി ത​ല​ശേ​രി അ​ത്‌​ല​റ്റി​ക്‌​സ് ക്ല​ബ് ര​ണ്ടാം സ്ഥാ​ന​ത്തും 36 പോ​യി​ന്‍റു​മാ​യി ചെ​റു​പു​ഴ ക്യാ​പ്റ്റ​ന്‍ അ​ക്കാ​ദ​മി മീ​ന്‍​തു​ള്ളി മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. അ​ത്‌​ല​റ്റി​ക്‌​സ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.30 ന് ​ത​ല​ശേ​രി സ​ബ്ക​ള​ക്ട​ര്‍ കാ​ര്‍​ത്തി​ക് പാ​ണി​ഗ്ര​ഹി നി​ര്‍​വ​ഹി​ക്കും.

ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സാ​ഫ് ഗ​യിം​സ് മെ​ഡ​ല്‍ ജേ​താ​വ് വി.​ടി. ഷി​ജി​ല മു​ഖ്യാ​തി​ഥി​യാ​വും. ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും വി​വ​ധ ക്ല​ബു​ക​ളി​ല്‍ നി​ന്നു​മാ​യി 700 ഓ​ളം താ​ര​ങ്ങ​ള്‍ ചാ​ന്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​കും.