കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Friday, August 8, 2025 2:14 AM IST
ഇ​രി​ട്ടി: പേ​ര​ട്ട -തൊ​ട്ടി​പാ​ലം കു​ണ്ടേ​രി ഉ​പ​ദേ​ശി​ക്കു​ന്നി​ന് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ആ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്. കു​ണ്ടേ​രി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റി​ന് സ​മീ​പം യോ​ഹ​ന്നാ​ൻ വൈ​ക്ക​ത്തേ​തി​ൽ, സു​രേ​ഷ് ക​ണ്ണോ​ത്ത് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലും വീ​ടി​ന്‍റെ മു​റ്റ​ത്തും​വ​രെ ആ​ന​യെ​ത്തി .

വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ​വേ​ലി​യു​ണ്ടെ​ങ്കി​ലും ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ ക​ട​ന്നു വ​രു​ന്ന​ത്. കൃ​ഷി​വ​കു​പ്പി​ന്‍റെ സോ​ളാ​ർ തൂ​ക്കു​വേ​ലി ഈ ​മേ​ഖ​ല​യി​ൽ ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ലെ​ന്ന​തും കാ​ട്ടാ​ന ശ​ല്യ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ പ​ല​രും വീ​ടും സ്ഥ​ല​വും ഉ​പേ​ക്ഷി​ച്ച് വാ​ട​ക വീ​ടു​ക​ളി​ലും മ​റ്റും താ​മ​സം മാ​റി​യി​രി​ക്കു​ക​യാ​ണ്.