കണ്ണൂർ: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണാഘോഷങ്ങള്‍ക്ക് നാളെ തുടക്കം. സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം പൊന്നോണം എന്ന പേരിലുള്ള ഓണാഘോഷങ്ങള്‍ നാളെ എല്ലാ ഷോറൂമിലും ഉദ്ഘാടനം ചെയ്യും. ഏറ്റവും ട്രെൻഡിയും ട്രെഡീഷണലുമായ ഓണം കളക്ഷനുകള്‍ ഏറ്റവും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണം പൊന്നോണം സംഘടിപ്പിക്കുന്നത്.
ദിവസേന നറുക്കെടുപ്പിലൂടെ ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, മിക്സി, സ്വർണ നാണയം, ഗിഫ്റ്റ് വൗച്ചറുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി നിരവധി സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഷോറൂമിലും ദിവസവും നറുക്കെടുപ്പും സമ്മാനവിതരണവും നടക്കും. എല്ലാ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭ്യമാണ്. വിപുലമായ വസ്ത്രശേഖരവും മറ്റാര്‍ക്കും നല്‍കാനാകാത്ത വിലക്കുറവുമാണ് ഇമ്മാനുവല്‍ സില്‍ക്സിന്റെ പ്രത്യേകതയെന്നും ഏറ്റവും പുതിയ ഓണം സ്പെഷ്യല്‍ കളക്ഷനോടുകൂടിയ ലേഡീസ് വെയര്‍ വിഭാഗവും സാരീ വിഭാഗവും കിഡ്സ് വെയര്‍ സെക്ഷനും ജെന്റ്സ് വിഭാഗവും ഓരോ ഷോറൂമിലും ഒരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു.
ഒരു കുടുംബത്തിനവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഒരു കുടക്കീഴില് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഇമ്മാനുവലിന്റെ ലക്ഷ്യം. ആറണി, ബനാറസ്, ധര്‍മാവരം, ചിരാല, കോല്‍ക്കത്ത, സൂറത്ത്, ജയ്പൂര്‍, ഹൈദരാബാദ്, എലംപിള്ളി, ചിന്നാലംപെട്ടി, ചാപ്പ, യെലങ്ക എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സാരി കളക്ഷനുകളും ഷോറൂമൂകളിൽ ഒരുക്കിയിട്ടുണ്ട്. ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങാനുള്ള ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ ലാച്ചകള്‍, വെഡ്ഡിംഗ് സ്യൂട്ട്, വെഡ്ഡിംഗ് ദോത്തി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വിവാഹ പര്‍ച്ചേസിന് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പെഷ്യല്‍ ഓണം കളക്ഷനുകള്‍ 199 രൂപ മുതൽ ലഭിക്കും. സാരികള്‍, ലേഡീസ് വെയര്‍, ജെന്റസ് വെയര്‍, കിഡ്സ് വെയര്‍ എല്ലാ വിഭാഗങ്ങളിലും 199 രൂപയില്‍ ആരംഭിക്കുന്ന ഓണം കളക്ഷനുകളുണ്ട്.
സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം പൊന്നോണം കാഞ്ഞങ്ങാട് ഷോറൂമില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. കൂപ്പണ്‍ പ്രകാശനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത നിർവഹിക്കും. കണ്ണൂര്‍ ഷോറൂമിലെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരിയും ഇരിട്ടി ഷോറൂമില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ശ്രീലതയും ഉദ്ഘാടനം ചെയ്യും.
പട്ടാമ്പി ഷോറൂമില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുയാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു.