കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Sunday, July 20, 2025 8:03 AM IST
പാ​ണ​ത്തൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ഞ​ടു​ക്കം പു​ഴ​യി​ൽ കാ​ണാ​താ​യ​താ​യി സം​ശ​യി​ക്കു​ന്ന യു​വാ​വി​നു​വേ​ണ്ടി അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും തെ​ര​ച്ചി​ൽ ന​ട​ത്തി.
എ​ന്നാ​ൽ യു​വാ​വി​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ഴ​യ്ക്ക് കു​റു​കേ​യു​ള്ള ച​പ്പാ​ത്തി​നു മു​ക​ളി​ലൂ​ടെ ശ​ക്തി​യാ​യി വെ​ള്ള​മൊ​ഴു​കു​ന്നു​ണ്ട്.

ഇ​തു​വ​ഴി ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ക​ർ​ണാ​ട​ക ബെ​ൽ​ഗാം സ്വ​ദേ​ശി​യാ​യ ദു​ർ​ഗ​പ്പ (18) യെ ​കാ​ണാ​താ​യ​ത്. ബൈ​ക്കും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രാ​നാ​ണ് തീ​രു​മാ​നം.