ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വും പി​ഴ​യും
Sunday, July 20, 2025 8:03 AM IST
കാ​സ​ർ​ഗോ​ഡ്: 10 വ​ർ​ഷം മു​മ്പ് കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ യു​വാ​വി​ന് ര​ണ്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും 30000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പ​ട്ള സ്വ​ദേ​ശി മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ റൗ​ഫി (39) നെ​യാ​ണ് കാ​സ​ർ​ഗോ​ഡ് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് & സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജ് കെ. ​പ്രി​യ ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ നേ​ര​ത്തേ ശി​ക്ഷി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ഗ​വ. പ്ലീ​ഡ​ർ ജി. ​ച​ന്ദ്ര​മോ​ഹ​ൻ, അ​ഡ്വ. ചി​ത്ര​ക​ല എ​ന്നി​വ​ർ ഹാ​ജ​രാ​യി.