കാസർഗോഡ്: ജനമനസുകളിൽ എന്നും ജീവിക്കുന്ന ഭരണാധികാരിയും ജനനേതാവുമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പുതിയ നിയമങ്ങൾ സൃഷ്ടിക്കുന്നതിനുപകരം ഉള്ള നിയമങ്ങൾ ജനങ്ങളുടെ ജീവൽപ്രധാനമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ആർജവമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം.
അധികാരം കൈയിലെത്തിയാൽ ജനങ്ങളിൽ നിന്നും വളരെ ഉയരത്തിലാണെന്ന് സ്വയം വിശ്വസിച്ച് ജനങ്ങളോട് അകലം പാലിച്ചുനിൽക്കുന്ന ഇന്നത്തെ ഭരണാധികാരികൾ ഉമ്മൻചാണ്ടിയെ മാതൃകയാക്കണമെന്നും എംഎൽഎ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തിയ പുഷ്പാർച്നയും അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന കോൺഗ്രസ് നേതാവ് ടി.കെ. സുധാകരൻ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന അഷറഫ് എടനീർ, ഡോ. ഉദയകുമാർ നൂജി, അഹമ്മദ് മണിയനോടി, കെ.വി. സായിദാസ്, കെ. ഗംഗൻ, എം. അശോകൻ, എം.എ. അബൂബക്കർ, എം. നയിമുന്നീസ, ഇർഫാനെ ഇക്ബാൽ, ഖയൂം മാന്യ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, വി. രാജൻ, പി.വി. വാസന്തി എന്നിവരെ ചടങ്ങിൽ ആദരിച്ചു. എ. ഗോവിന്ദൻ നായർ, ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, കെ.വി. ഗംഗാധരൻ, രമേശൻ കരുവാച്ചേരി, എം.സി. പ്രഭാകരൻ, ബി.പി. പ്രദീപ് കുമാർ, വി.ആർ. വിദ്യാസാഗർ, സി.വി. ജെയിംസ്, കെ.പി. പ്രകാശൻ, പി.വി. സുരേഷ്, സോമശേഖര ഷേണി, ധന്യ സുരേഷ്, കാർത്തികേയൻ പെരിയ, ജവാദ് പുത്തൂർ, മിനി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: ഉമ്മൻ ചാണ്ടി അനുസ്മരണദിനത്തിൽ വോയ്സ് ഓഫ് ചിറ്റാരിക്കാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജ്യോതിഭവൻ സ്പെഷ്യൽ സ്കൂളിന് ഏകദേശം 30,000 രൂപയുടെ ഭക്ഷ്യവസ്തുക്കൾ കൈമാറി. ഒപ്പമുണ്ട് ഞങ്ങൾ എന്ന് പേരിട്ട പരിപാടി യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഷിജിത്ത് തോമസ് ഉദ്ഘാടനം ചെയ്തു.
ജ്യോതിഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സി. അനറ്റ് എസ്എബിഎസ് ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി.എബി പുറയാറ്റിൽ, സി.ജി സ്മരിയ എസ്എബിഎസ്, എബിൻ നമ്പ്യാമഠത്തിൽ, അമിത്ത് ചിലമ്പട്ടശേരി, റോയിസ് തെങ്ങടയിൽ, മെബിൻ സേവ്യർ, സെലക്ട് ഇടക്കരോട്ട്, റോഷൻ എഴുത്തുപുരയ്ക്കൽ എന്നിവർ സംബന്ധിച്ചു.
ചുള്ളിക്കര: ചുള്ളിക്കര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. എം.കെ. മാധവൻ നായർ, ത്രേസ്യാമ്മ ജോസഫ്, പി.എ. ആലി, ബി. അബ്ദുള്ള, സനൽ അറക്കൽ, സുരേഷ് കൂക്കൾ, സജി മണ്ണൂർ, റോയി ആശാരികുന്നേൽ എന്നിവർ സംബന്ധിച്ചു.
കൊട്ടോടി: കൊട്ടോടി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. വാർഡ് പ്രസിഡന്റ് ഉസ്മാൻ പൂണൂർ, ബി. അബ്ദുള്ള, കുഞ്ഞിക്കണ്ണൻ കൂരംകയ, ഫിലിപ്പ് തച്ചേരിയിൽ, മുഹമ്മദ് സാലി, കെ. കൃഷ്ണൻ, ഹുസൈനാർ ഹാജി, അശ്വിൻ മേലത്ത്, കെ. ഫിലിപ്പ്, ഇബ്രാഹിം കരയിൽ, സുലൈമാൻ പാട്ടില്ലത്ത് എന്നിവർ പ്രസംഗിച്ചു.