കാ​ക്ക​ട​വ്-​ബ​ഡൂ​ർ-​ക​മ്പ​ല്ലൂ​ർ വ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വൈ​കു​ന്നു
Friday, August 8, 2025 2:14 AM IST
ക​മ്പ​ല്ലൂ​ർ: ടാ​റിം​ഗ് ത​ക​ർ​ന്ന് പ​ര​ക്കേ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട കാ​ക്ക​ട​വ്-​ബ​ഡു​ർ-​ക​മ്പ​ല്ലൂ​ർ വ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വൈ​കു​ന്നു. ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സ​ർ​ക്കാ​ർ 45 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ഴ​യ്ക്ക് മു​മ്പു​ത​ന്നെ അ​ങ്ങി​ങ്ങാ​യി ടാ​റിം​ഗ് പൊ​ളി​ഞ്ഞു​തു​ട​ങ്ങി​യി​രു​ന്ന റോ​ഡി​ൽ ഇ​പ്പോ​ൾ പ​ല​യി​ട​ത്തും ആ​ഴ​മേ​റി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ക​യ്യൂ​ർ-​ചീ​മേ​നി, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ​യും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​ടി​യോ​ട്ടു​ചാ​ൽ ടൗ​ണി​നെ​യും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ ലൈ​ൻ ബ​സു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ദി​നം ക​ട​ന്നു​പോ​കു​ന്നു​ണ്ട്.