സ്ട്രീ​റ്റ് വെ​ന്‍റിം​ഗ് മാ​ര്‍​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, August 8, 2025 2:14 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ബ​സ്‌‌ സ്റ്റാ​ന്‍​ഡ്് പ​രി​സ​ര​ത്ത് ന​ഗ​ര​സ​ഭ നി​ര്‍​മി​ച്ച സ്ട്രീ​റ്റ് വെ​ന്‍റിം​ഗ് മാ​ര്‍​ക്ക​റ്റ് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ഗ​ര​സ​ഭ തെ​രു​വോ​ര ക​ച്ച​വ​ട സ​മി​തി പ​രി​ശോ​ധി​ച്ച് അം​ഗീ​ക​രി​ച്ച് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച എം​ജി റോ​ഡി​ലെ 28 തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ര്‍​ക്കും അ​ഞ്ചു ലോ​ട്ട​റി സ്റ്റാ​ളു​ക​ള്‍​ക്കു​മാ​ണ് പു​തി​യ ബ​സ്‌‌ സ്റ്റാ​ന്‍​ഡ്് പ​രി​സ​ര​ത്ത് നി​ര്‍​മി​ച്ച സ്ട്രീ​റ്റ് വെ​ന്‍റിം​ഗ് മാ​ര്‍​ക്ക​റ്റി​ല്‍ ബ​ങ്കു​ക​ള്‍ അ​നു​വ​ദി​ച്ച​ത്.

ന​ഗ​ര​സ​ഭ​യു​ടെ അ​നു​യോ​ജ്യ​മാ​യ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ഇ​തു​പോ​ലു​ള്ള സ്ട്രീ​റ്റ് വെ​ന്‍റിം​ഗ് മാ​ര്‍​ക്ക​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും എം​ജി റോ​ഡി​ലെ മു​ഴു​വ​ന്‍ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​വി​ടെ നി​ന്നും മാ​റ്റി പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് ബീ​ഗം പ​റ​ഞ്ഞു.