മി​ഥു​ൻ അ​നാ​സ്ഥ​യു​ടെ ര​ക്ത​സാ​ക്ഷി​: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, July 20, 2025 6:14 AM IST
ശാ​സ്താം​കോ​ട്ട: തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച എ​ട്ടാം ക്ലാസ് വി​ദ്യാ​ർ​ഥി മി​ഥു​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഇ​ല​ക്‌ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ​യും അ​നാ​സ്ഥ​യു​ടെ ര​ക്ത​സാ​ക്ഷി​യാ​ണെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഈ ​കൊ​ടും​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം. കേ​ര​ള​ത്തി​ന്‍റെ​യാ​കെ സ​ങ്ക​ട​ക്ക​ട​ലാ​ണ് ഈ ​പൊ​ന്നോ​മ​ന. ഇ​നി ഒ​രു കു​ഞ്ഞും ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ മ​രി​ക്കാ​ൻ പാ​ടി​ല്ല.

എ​ല്ലാ സ്കൂ​ളു​ക​ളി​ലും കൃ​ത്യ​മാ​യ സു​ര​ക്ഷാ ഓ​ഡി​റ്റ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. മി​ഥു​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ചെ​ന്നി​ത്ത​ല മി​ഥു​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.