പാറഖ​ന​ന​ത്തി​ന് അ​നു​മ​തി നേ​ടാ​ൻ ബിജെപി ​കൂ​ട്ടുനി​ന്നു: കോ​ൺ​ഗ്ര​സ്
Sunday, July 20, 2025 6:14 AM IST
കൊ​ട്ടാ​ര​ക്ക​ര: ആ​യി​ര​വ​ല്ലി പാ​റ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത​ത് ബിജെപി​യി​ലെ മൂ​ന്നു വാ​ർ​ഡ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മൈ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ക്വാ​റി ഉ​ട​മ​യി​ൽ നി​ന്നും കോ​ൺ​ഗ്ര​സ്‌ വാ​ർ​ഡ്‌ അം​ഗം പ​ണ​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​പ്പ​റ്റി എ​ന്ന് ആ​രോ​പി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​ര​പ​രി​പാ​ടി​ക​ളി​ൽ വി​ള​റിപൂ​ണ്ട ബിജെപി​യു​ടെ ന​ട്ടെ​ല്ലി​ല്ലാ​ത്ത സ​മീ​പ​നമാണെ​ന്ന് കോ​ൺ​ഗ്ര​സ് മൈ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി. അ​ല​ക്സ്‌, കോ​ട്ടാ​ത്ത​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​ക്ക​ൽ സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, മൈ​ലം യുഡിഎ​ഫ് ചെ​യ​ർ​മാ​ൻ റോ​യി മ​ല​യി​ല​ഴി​കം, ബി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജി. ​ആ​ർ. ന​രേ​ന്ദ്ര​നാ​ഥ്, കോ​ട്ട​ത്ത​ല വി​ജ​യ​ൻ​പി​ള്ള എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.