കൊല്ലം: ഉമ്മൻചാണ്ടിയുടെ ജീവിതം സാധാരണക്കാർക്ക് വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ സാധാരണ ക്കാർക്ക് വേണ്ടിയും, തൊഴിലാളികൾക്ക് വേണ്ടിയും നിരവധി കാര്യങ്ങളാണ് ചെയ്തതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ, എഴുകോൺ നാരായണൻ ,എസ്. സുഭാഷ്,ഷാജി നൂറനാട്,പി. പ്രതീഷ്കുമാർ, കോതേത്ത് ഭാസുരൻ, വി.ജയരാജൻ പിള്ള, കെ.ബി .ഷഹാൽ,രതീഷ് കിളിത്തട്ടിൽ,ഡോ.സൂര്യ ദേവൻ,ബിജു എബ്രഹാം, എസ്.എച്ച്.കനകദാസ്,രഘുകുന്നുവിള,റ്റി.ആർ. ബിജു, ബിനു ചുണ്ടാലിൽ എന്നിവർ പ്രസംഗിച്ചു.