മി​ല്ല​റ്റ് ക​ഫേ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 20, 2025 4:15 AM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തിന്‍റെയും കു​ടും​ബ​ശ്രീ പെ​രി​ങ്ങ​ര സി​ഡി​എ​സിന്‍റെയും ജ​ഗ​ൻ​സ് മി​ല്ല​റ്റ് ബാ​ങ്ക് തി​രു​വ​ല്ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ങ്ങ​ര ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ച റെ​ഡി ടു ​ഈ​റ്റ് മി​ല്ല​റ്റ് ക​ഫേ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​യ അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​മ​സ് ചെ​റു ധാ​ന്യ​ങ്ങ​ളി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ ആ​ദ്യ വി​ത​ര​ണം ന​ട​ത്തി. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ മി​ല്ല​റ്റ് അ​വ​ൽ, മി​ല്ല​റ്റ് തൈ​ര് സാ​ദം, വെ​ജി​റ്റ​ബി​ൾ സ​ലാ​ഡ് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​റ്റ് ന്യൂ​ട്രി ഫു​ഡ് ഭ​ക്ഷ​ണ​ങ്ങ​ളും ല​ഭ്യ​മാ​ണ്.