തുറവൂർ: അരൂർ നിയോജകമണ്ഡലത്തിന്റെ വികസനമുരടിപ്പിനെതിരേയും എംഎൽഎയുടെ നിസംഗതയ്ക്കെതിരേയും കേന്ദ്ര- സംസ്ഥാന ഭരണ പരാജയത്തിനെതിരേയും യുഡിഎഫ് അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. പി.കെ. ഫസലുദിൻ അധ്യക്ഷത വഹിച്ചു.
ഷാനിമോൾ ഉസ്മാൻ, എം.ജെ. ജോബ്, സി.കെ. ഷാജി മോഹൻ, എസ്. ശരത്ത്, എ.എം. നസീർ നേതാജി രാജേഷ്, എ.എം. നിഷാദ്, സി.കെ. രാജേന്ദ്രൻ, സിറിയക് കാവിൽ, ബെന്നി പാലത്ര, എ.എൻ. രാജൻ ബാബു, അസീസ് പായിക്കാട്, ടി. പി. രാധാകൃഷ്ണൻ, ടി. സുബ്രഹ്മണ്യദാസ് കെ. ഉമേശൻ, കെ. രാജീവൻ, തുറവൂർ ദേവരാജൻ, ടി.കെ. പ്രഫുലചന്ദ്രൻ, ദിലിപ് കണ്ണാടൻ, ജോയി കൊച്ചുതറ, ബെന്നി വേലശേരി, വിജയ് വാലയിൽ, വി.കെ. അംബർഷൻ കെ.ജി. ഷാജി എന്നിവർ പ്രസംഗിച്ചു.