സ്വ​കാ​ര്യ​ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബ​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു
Sunday, July 20, 2025 3:11 AM IST
ചേ​ർ​ത്ത​ല: സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബ​സ് ഡ്രൈ​വ​റാ​യ യു​വാ​വ് മ​രി​ച്ചു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 18-ാം വാ​ർ​ഡ് കു​ന്നു​ചി​റ​യി​ൽ സാ​മൂ​ഹ്യ​ക്ഷേ​മവ​കു​പ്പ് റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന മ​നോ​ഹ​ര​ന്‍റെയും ആ​രോ​ഗ്യവ​കു​പ്പ് റി​ട്ട. എ​ൽ​എ​ച്ച്ഐ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ടി.​കെ. പു​ഷ്പ​യു​ടെ മ​ക​ൻ ത​രൂ​ർ ശി​വ​പ്ര​സാ​ദ് (24) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി കു​ണ്ട​ന്നൂ​രി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ത​രൂ​ർ ശി​വ​പ്ര​സാ​ദ് ഓ​ടി​ച്ച സ്വ​കാ​ര്യബ​സി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ലോ​റി ഇ​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​യി​ല്ല. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കി.
വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യി​ൽ ഹ​രി​പ്പാ​ട്ടുണ്ടാ​യ