ല​ഹ​രിവി​പ​ത്തി​നെ​തി​രേയുള്ള പ​ദ്ധ​തി​ക്കു തു​ട​ര്‍ച്ച​യു​ണ്ടാ​ക​ണ​ം: രാഹുൽ ഗാന്ധി
Saturday, July 19, 2025 6:52 AM IST
കോ​ട്ട​യം: ഓ​ര്‍ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​പ​ത്തി​നെ​തി​രേ ന​ട​പ്പാ​ക്കി​യ മൈ​ല്‍സ് വി​ത്ത്ഔ​ട്ട് മി​സ്റ്റേ​ക്ക്‌​സ് പ​ദ്ധ​തി​ക്കു തു​ട​ര്‍ച്ച​യു​ണ്ടാ​ക​ണ​മെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി.

യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​ന്ദേ​ശ യാ​ത്ര​യി​ല്‍നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ട് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ രാ​ഹു​ല്‍ ഗാ​ന്ധി​ക്കു കൈ​മാ​റി.

ഡോ. ​യു​ഹാ​നോ​ന്‍ മാ​ര്‍ ദീ​യ​സ്‌​കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ, സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ്പ്ര​സി​ഡ​ന്‍റ് ഫാ. ​ജെ​യി​ന്‍ സി. ​മാ​ത്യു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​വി​ജു ഏ​ലി​യാ​സ്, ട്ര​ഷ​റ​ര്‍ ര​ഞ്ചു എം. ​ജോ​യ്, സ​ന്ദേ​ശ​യാ​ത്ര ക​ണ്‍വീ​ന​ര്‍മാ​രാ​യ അ​ബി ഏ​ബ്ര​ഹാം കോ​ശി, അ​നീ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കാ​തോ​ലി​ക്കാ ബാ​വാ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

photo

ഓ​ര്‍ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​പ​ത്തി​നെ​തി​രേ ന​ട​ത്തി​യ സ​ന്ദേ​ശ യാ​ത്ര​യി​ല്‍നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാബാ​വ രാ​ഹു​ല്‍ ഗാ​ന്ധി​ക്കു കൈ​മാ​റു​ന്നു.