സ​പ്ത​തി നി​റ​വി​ല്‍ ബി​സി​എം കോ​ള​ജ്; ആ​ഘോ​ഷ സ​മാ​പ​ന​വും പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 21ന്
Saturday, July 19, 2025 6:52 AM IST
കോ​ട്ട​യം: ബി​സി​എം കോ​ള​ജി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ സ​മാ​പ​ന​വും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 21നു ​രാ​വി​ലെ 9 .30നു ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടും, കോ​ട്ട​യം ആ​ർ​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ സ​പ്ത​തി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ബി​സി​എം കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട്, പ്രോ ​മാ​നേ​ജ​ര്‍ പ്ര​ഫ. ഡോ. ​ടി. എം. ​ജോ​സ​ഫ്, പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ.​ഡോ. കെ.​വി. തോ​മ​സ്, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ കോ​ര്‍പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ഫി​ല്‍മോ​ന്‍ ക​ള​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

സ​പ്ത​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള സൗ​ജ​ന്യ കാ​ര്‍ഡ് വി​ത​ര​ണം, ഔ​ഷ​ധ​ത്തോ​ട്ട നി​ര്‍മാ​ണം, വി​ശ​പ്പു​ര​ഹി​ത കാ​മ്പ​സ്, സ​പ്ത​തി സ്മാ​ര​ക സ്‌​കോ​ള​ര്‍ഷി​പ്പ്, ബി​സി​എം ക​ബ​ഡി അ​ക്കാ​ദ​മി, നീ​ന്ത​ല്‍ പ​രി​ശീ​ല​ന പ​ദ്ധ​തി തു​ട​ങ്ങി​യ​വ ഇ​തി​നോ​ട​കം ന​ട​പ്പി​ലാ​ക്കി​ക്ക​ഴി​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ല്‍ സി​വി​ല്‍ സ​ര്‍വീ​സ് അ​ക്കാ​ദ​മി, ബി​സി​എം എ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി, സെ​ന്‍റ​ര്‍ ഫോ​ര്‍ റോ​ബോ​ട്ടി​ക് ആ​ന്‍ഡ് എ​ഐ, ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍, സെ​ന്‍റ​ര്‍ ഫോ​ര്‍ ഫോ​റി​ന്‍ ലാം​ഗ്വേ​ജ​സ് തു​ട​ങ്ങി വി​വി​ധ സെ​ന്‍റ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.

1955 ജൂ​ലൈ 11ന് ​കോ​ട്ട​യം പ​ട്ട​ണ​ത്തി​ല്‍ കോ​ട്ട​യം രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി​രു​ന്ന മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വ​നി​ത​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ശ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മാ​ക്കി സ്ഥാ​പി​ച്ച ബി​സി​എം കോ​ള​ജ് 70 വ​ര്‍ഷ​ങ്ങ​ള്‍ക്കി​പ്പു​റം 15 ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളും എ​ട്ട് പി​ജി പ്രോ​ഗ്രാ​മു​ക​ളും ര​ണ്ടു റി​സ​ര്‍ച്ച് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റു​ക​ളു​മാ​യി നാ​ക് അ​ക്രെ​ഡി​റ്റേ​ഷ​നി​ല്‍ 3.46 സി​ജി​പി​എ​യോ​ടു കൂ​ടി എ ​പ്ല​സ് ഗ്രേ​ഡി​ലു​ള്ള ക​ലാ​ല​യ​മാ​യി മാ​റി.