കടുത്തുരുത്തിയിൽ പാതിവില തട്ടിപ്പ്
Saturday, July 19, 2025 7:04 AM IST
ക​ടു​ത്തു​രു​ത്തി: പ​കു​തി വി​ല​യ്ക്ക് ഗൃ​ഹാ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. ത​വ​ണ​ക​ളാ​യി പ​ണം വാ​ങ്ങി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ണം ന​ഷ്ട​പെ​ട്ട ആ​പ്പാ​ഞ്ചി​റ സ്വ​ദേ​ശി ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്‍​പ്പെടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ക​മ്പ​നി​വി​ല​യു​ടെ പ​കു​തി തു​ക ഗ​ഡു​ക്ക​ളാ​യി ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​നു​സ​രി​ച്ചു​ള്ള തു​ക നി​ശ്ച​യി​ച്ചു ആ​ദ്യ​ഗ​ഡു​വാ​യി ന​ല്‍​കു​ക​യും പി​ന്നീ​ട് 12 മാ​സ​ത്തി​നു​ള്ളി​ല്‍ പ​ല ഗ​ഡു​ക്ക​ളാ​യി ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യാ​ള്‍ അ​റി​യി​ച്ചി​രു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ചു ടി​വി, വാ​ഷിം​ഗ് മെഷീന്‍, മോ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു മ​റ്റൊ​രാ​ളു​ടെ ഗൂ​ഗി​ള്‍ പേ ​ന​മ്പ​റി​ലേ​ക്ക് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ പ​ണ​മ​യ​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു.

16ന് ​ലോ​ഡ് വ​രു​മെ​ന്നു​മാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​യാ​ള്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു രാ​ത്രി 11 മ​ണി വ​രെ കാ​ത്തി​രു​ന്നി​ട്ടും സാ​ധ​ന​ങ്ങ​ള്‍ കി​ട്ടാ​തി​രു​ന്ന​തോ​ടെ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ണു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍​കി​യ​വ​ര്‍ വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി പ​ണം ന​ഷ്ട​പ്പെ​ട്ട​യാ​ള്‍ ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ള്ള​തി​നാ​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ​രാ​തി​ക​ളു​ടെ എ​ണ്ണം കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.