ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ള്‍ തെ​ളി​യു​ന്നി​ല്ല : റെ​യി​ല്‍വേ ബൈ​പാ​സ്, പെ​രു​ന്ന റെ​ഡ്സ്ക്വ​യ​ര്‍ ജം​ഗ്ഷ​നു​ക​ളി​ല്‍ രാ​ത്രി​യാ​ത്ര ദു​രി​തം
Saturday, July 19, 2025 7:17 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍വേ ബൈ​പാ​സ്, പെ​രു​ന്ന റെ​ഡ്സ്ക്വ​യ​ര്‍ ജം​ഗ്ഷ​നു​ക​ളി​ല്‍ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ള്‍ തെ​ളി​യു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടേ​യും കാ​ല്‍ന​ട​ക്കാ​രു​ടെയും രാ​ത്രി​കാ​ല സ​ഞ്ചാ​രം ദു​രി​ത​മാ​കു​ന്നു.

റെ​യി​ല്‍വേ ജം​ഗ്ഷ​നി​ലെ ഒ​രു ഹൈ​മാ​സ്റ്റ് വി​ള​ക്ക് പ്ര​കാ​ശി​ക്കു​ന്നി​ല്ല. മ​റ്റൊ​രെ​ണ്ണ​ത്തി​ൽ ര​ണ്ടു വി​ള​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് തെ​ളി​യു​ന്ന​ത്. ഏ​റെ അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ല്‍ക്കു​ന്ന ജം​ഗ്ഷ​നി​ലാ​ണ് വെ​ളി​ച്ച​ത്തി​ന്‍റെ അ​ഭാ​വം ദു​രി​ത​മാ​കു​ന്ന​ത്.

എ​ന്‍എ​ച്ച്-183, എ​സി റോ​ഡു​ക​ള്‍ സം​ഗ​മി​ക്കു​ന്ന പെ​രു​ന്ന റെ​ഡ് സ്‌​ക്വ​യ​ര്‍ ജം​ഗ്ഷ​നി​ലും ദി​വ​സ​ങ്ങ​ളാ​യി ഹൈ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​യു​ന്നി​ല്ല. ഈ ​ര​ണ്ടു ജം​ഗ്ഷ​നു​ക​ളി​ലെയും വി​ള​ക്കു​ക​ള്‍ തെ​ളി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ങ്ങ​നാ​ശേ​രി ട്രാ​ഫി​ക് പോ​ലീ​സ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ക്ക് ക​ത്തു ന​ല്‍കി​യി​ട്ടു​ണ്ട്.