മെ​ഡി​ക്ക​ൽ കോ​ള​ജ് ഒപിയി​ൽ രോഗികൾ കാത്തിരിക്കുന്നു; ട്രോ​ളി​ക്കും വീ​ൽ​ചെ​യ​റി​നും
Sunday, July 20, 2025 6:54 AM IST
ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ ഒ​പി വി​ഭാ​ഗ​ത്തി​ൽ ട്രോ​ളി, വീൽചെ​യ​ർ എ​ന്നി​വ​യു​ടെ അ​ഭാ​വം രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു രോ​ഗി​ക​ൾ എ​ത്തു​ന്ന​താ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ ​പി വി​ഭാ​ഗം.​ഇ​തി​ൽ കൈ​കാ​ൽ ഒ​ടി​ഞ്ഞും ശാ​രീ​രി​ക അ​വ​ശ​ത നേ​രി​ട്ട് ന​ട​ക്കാ​ൻ വ​യ്യാ​തെ​യും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ഒപി​യി​ൽ ഡോ​ക്ട​റെ കാ​ണാ​നെ​ത്തു​ന്ന​ത്.

എ​ന്നാ​ൽ ഒ ​പി വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ ആം​ബു​ല​ൻ​സി​ലോ മ​റ്റു വാ​ഹ​ന​ത്തി​ലോ എ​ത്തു​ന്ന ഇ​വ​ർ​ക്ക് യ​ഥാ​സ​മ​യം ഒപിയിൽ പ്ര​വേ​ശി​ക്കാ​ൻ ട്രോ​ളി​യോ, വീ​ൽ ചെ​യ​റോ ല​ഭി​ക്കാ​റി​ല്ല. ഇ​തേത്തു​ട​ർ​ന്ന് രോ​ഗി​ക​ൾ​ക്ക് ഏ​റെ നേ​രം ഒപി​യു​ടെ മു​ന്നി​ൽ വാ​ഹ​ന​ത്തി​ൽത്തന്നെ ഇ​രി​ക്കേ​ണ്ടി വരുന്നു.

ഇ​ന്ന​ലെ ട്രോ​ളി​ക്കാ​യി നി​ര​വ​ധിപ്പേർ​ക്കാ​ണ് കാ​ത്തുനി​ൽ​ക്കേ​ണ്ടി വ​ന്ന​ത്. 25 ട്രോ​ളി​യും അ​തി​ന​ടു​ത്ത് വീ​ൽചെ​യ​റു​മാ​ണ് ഒപി യിൽ ഉള്ള​ത്. ഇ​വ​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ഒ​രേ​സ​മ​യം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ട്രോ​ളി , വീ​ൽ ചെ​യ​ർ എ​ന്നി​വ​യു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചാൽ മാ​ത്ര​മേ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.