പോ​​​സ്റ്റ​​​ര്‍ കാ​​​മ്പ​​​യി​​​ന്‍ ഓ​​​ഗ​​​സ്റ്റി​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കും
Sunday, July 20, 2025 6:54 AM IST
കോ​​​ട്ട​​​യം: അ​​​ന​​​ധി​​​കൃ​​​ത​​​ മ​​​രു​​​ന്നു​​​വി​​​ല്‍പ​​​ന​​​യ്‌​​​ക്കെ​​​തി​​​രേ മെ​​​ഡി​​​ക്ക​​​ല്‍ ഷോ​​​പ്പു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള പോ​​​സ്റ്റ​​​ര്‍ കാ​​​മ്പ​​​യി​​​ന്‍ ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തോ​​​ടെ പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്കാ​​​ന്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ജോ​​​ണ്‍ വി. ​​​സാ​​​മു​​​വ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന നാ​​​ര്‍ക്കോ കോ​​​-ഓർഡി​​​നേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ ജി​​​ല്ലാത​​​ല സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​നവും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫീ​​​ല്‍ഡുത​​​ല പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യു​​​മാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ അ​​​ധ്യ​​​ക്ഷ​​​നും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ക​​​ണ്‍വീ​​​ന​​​റു​​​മാ​​​യി നാ​​​ര്‍ക്കോ കോ​​​-ഓർഡി​​​നേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള​​​ള​​​ത്.

വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ള്‍ പു​​​ക​​​യി​​​ല മു​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സ്‌​​​കൂ​​​ള്‍ പ​​​രി​​​സ​​​ര​​​ങ്ങ​​​ളു​​​ടെ 100 മീ​​​റ്റ​​​ര്‍ പ​​​രി​​​ധി​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട ക​​​ട​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന വി​​​പു​​​ല​​​മാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചും സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാ​​​മ്പ​​​യി​​​നു​​​ക​​​ള്‍ സംഘടിപ്പിക്കുന്നതു സം​​​ബ​​​ന്ധി​​​ച്ചും യോ​​​ഗം ച​​​ര്‍ച്ച ചെ​​​യ്തു.