ലയൺസ്ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
Sunday, July 20, 2025 6:54 AM IST
കോ​ട്ട​യം: ല​യ​ൺസ് ക്ല​ബ് ഓ​ഫ് കോ​ട്ട​യം സെ​ന്‍​ട്ര​ലി​ന്‍റെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും വി​വി​ധ സ​ര്‍​വീ​സ് പ്രോജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ലേ​ഖ മ​ധു​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ആ​ര്‍. വെ​ങ്കി​ടാ​ച​ലം സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ധ​ന്യ ഗി​രീ​ഷ് (പ്ര​സി​ഡ​ന്‍റ്), ശ്രീ​ജ സു​രേ​ഷ് (സെ​ക്ര​ട്ട​റി), ആ​ശാ സു​നി​ല്‍ (ട്ര​ഷ​റ​ര്‍), ഓ​മ​ന കാ​ല്‍​വി​ന്‍ (അ​ഡ്മി​നി‌സ്ട്രേ​റ്റ​ര്‍) എ​ന്നി​വ​രാണ് സ്ഥാ​ന​മേ​റ്റത്.

സു​നി​ല്‍ ജോ​സ​ഫ്, എം.​വി. മ​ധു, കെ.​ജി. സ​ന്തോ​ഷ് കു​മാ​ര്‍, ജേ​ക്ക​ബ് പ​ണി​ക്ക​ര്‍, പി.​എ​സ്. സു​രേ​ഷ്കു​മാ​ര്‍, എ.​യു. ഷാ​ജി, ആ​നി ബി​നോ​യ്, ജി​ഷ സ​ന്തോ​ഷ്, സാ​ജ​ന്‍ ഗോ​പാ​ല​ന്‍ പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​ക്സി​ജ​ന്‍ ഗ്രൂ​പ്പ് സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സി​ന് ബി​സി​ന​സ് ര​ത്ന പു​ര​സ്‌​കാ​ര​വും മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ജീ​ന റോ​സി​ന് സേ​വ​നശ്രേ​ഷ്ഠ അ​വാ​ര്‍​ഡും ന​ല്‍​കി ആ​ദ​രി​ച്ചു.