ഏറ്റുമാനൂർ: നാലു പതിറ്റാണ്ടിലെ അധ്യാപനത്തിലുടെ മൂന്ന് തലമുറകളെ നന്മയിലേക്ക് നയിച്ച അധ്യാപക ശ്രേഷ്ഠനും സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന പ്രഫ. അനന്തപദ്മനാഭ അയ്യരെ ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറി അനുസ്മരിച്ചു. ഒമ്പതു വർഷം അദ്ദേഹം ലൈബ്രറിയുടെ പ്രസിഡന്റായിരുന്നു. ലൈബറിയുടെ ഇന്നത്തെ വളർച്ചയ്ക്ക് ഊടും പാവും നൽകിയ അദ്ദേഹം ലൈബ്രറിയോടനുബന്ധിച്ച് കരിയർ ഗൈഡൻസ് സെന്റർ, വനിത വേദി, ബാലവേദി തുടങ്ങിയ പുതിയ ആശയങ്ങൾ നടപ്പിലാക്കി.
പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെകട്ടറി അഡ്വ. പി. രാജീവ് ചിറയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി പൂവംനിൽക്കുന്നതിൽ, ഹിന്ദുമത പാഠശാല സംഘം പ്രസിഡന്റ് പ്രഫ. പി.എസ്. ശങ്കരൻ നായർ, ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ്,
മാധ്യമ പ്രവർത്തകൻ എ.ആർ. രവീന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എൻ.പി. തോമസ്, നേച്ചർ ക്ലബ്ബ് കമ്മിറ്റി അംഗം ജയിംസ് പുളിക്കൻ, കമ്മിറ്റി അംഗങ്ങളായ പി.വി. വിനീത്കുമാർ, അംബിക രാജീവ്, എ.പി സുനിൽ, ശ്രീകുമാർ വാലയിൽ, രാജു ഏബ്രഹാം ചൂണ്ടമലയിൽ, ഡോ. രാകേഷ് പി. മൂസത്, ഇ.എൻ. ജയകുമാർ, രാധാകൃഷ്ണൻനായർ ഇഞ്ചക്കാട്ടിൽ, അൻഷാദ് ജമാൽ എന്നിവർ പ്രസംഗിച്ചു.