സെ​മി​നാ​ര്‍ഹാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 20, 2025 7:09 AM IST
പ​ന​ച്ചി​ക്കാ​ട്: പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ന​ച്ചി​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സെ​മി​നാ​ര്‍ ഹാ​ള്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​ഫ. ടോ​മി​ച്ച​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 30 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ഒ​രേ​സ​മ​യം 150 പേരെ ഉ​ള്‍​ക്കൊ​ള്ളാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ര​ജ​നി അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി മാ​മ്മന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ എം. ​ചാ​ണ്ടി, സി​ബി ജോ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. വൈ​ശാ​ഖ്, പ​ന​ച്ചി​ക്കാ​ട് റീ​ജണ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ജെ. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.