അ​ല്‍​ഫോ​ന്‍​സാ​പു​രം പള്ളിയിൽ തി​രു​നാ​ളും ഊ​ട്ടു​നേ​ര്‍​ച്ച​യും
Sunday, July 20, 2025 7:09 AM IST
ആയാം​കു​ടി: മ​ധു​ര​വേ​ലി അ​ല്‍​ഫോ​ന്‍​സാ​പു​രം പള്ളിയില്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളും നൊ​വേ​ന​യും ഊ​ട്ടു​നേ​ര്‍​ച്ച​യും ഇ​ന്നു മു​ത​ല്‍ 28 വ​രെ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 6.45നും 9.15 നും വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. നാളെ മുതൽ 23 വരെ വൈ​കുന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.

24നു ​വൈ​കൂ​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന: ​ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ല.

25നു ​വൈ​കുന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ജോ​സ​ഫ് മേ​യി​ക്ക​ല്‍. 26നു ​വൈ​കൂ​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​തോ​മ​സ് കു​റ്റി​ക്കാ​ട്ട്. 27നു ​രാ​വി​ലെ 6.50ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ജോ​ണ്‍ ചാ​വേ​ലി​ല്‍, 8.30 നേ​ര്‍​ച്ച പാ​യ​സം വെ​ഞ്ച​രി​പ്പ്, നാ​ലി​ന് കു​മ്പ​സാ​രം, അ​ഞ്ചി​ന് എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യോ​ജ​ന​സം​ഗ​മം, തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ത്ത​ട​ത്തി​ല്‍.

28നു ​രാ​വി​ലെ രാ​വി​ലെ പ​ത്തി​ന് തി​രു​നാ​ള്‍ റാ​സ: ഫാ.​നി​തി​ന്‍ ക​ല്ല​റ​യ്ക്ക​ൽ. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, ഊ​ട്ടു​നേ​ര്‍​ച്ച, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം.