പ​​​ഴ​​​മ​​​യു​​​ടെ രു​​​ചി​​​ക്കൂ​​​ട്ടു​​​മാ​​​യി സെ​​​ന്‍റ് തെ​​​രേ​​​സാ​​​സി​​​ല്‍ ക​​​ര്‍ക്ക​​​ട​​​ക​​​ക്കഞ്ഞി
Sunday, July 20, 2025 7:09 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​ന്യം​​​നി​​​ന്നു പോ​​​കു​​​ന്ന നാ​​​ട​​​ന്‍ അ​​​റി​​​വു​​​ക​​​ളും ചി​​​കി​​​ത്സാ രീ​​​തി​​​ക​​​ളും പുതുത​​​ല​​​മു​​​റ​​​യെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ വാ​​​ഴ​​​പ്പ​​​ള്ളി സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ എ​​​ന്‍എ​​​സ്എ​​​സ് യൂ​​​ണി​​​റ്റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ക​​​ര്‍ക്ക​​​ട​​​കക്ക​​​ഞ്ഞി പാ​​​ച​​​കം ചെ​​​യ്തു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് ന​​​ല്‍കി.

വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ല്‍നി​​​ന്നും പ്രാ​​​യ​​​മാ​​​യ​​​വ​​​രി​​​ല്‍നി​​​ന്നും ക​​​ര്‍ക്ക​​​ട​​​കക്ക​​​ഞ്ഞി​​​യു​​​ടെ പാ​​​ച​​​കവി​​​ദ്യ​​​ക​​​ള്‍ പ​​​ഠി​​​ച്ചെ​​​ടു​​​ത്താ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. മു​​​തി​​​ര്‍ന്ന ത​​​ല​​​മു​​​റ​​​യു​​​ടെ ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​കൃ​​​തി​​​യോ​​​ടി​​​ണ​​​ങ്ങി​​​യ ജീ​​​വി​​​ത​​​രീ​​​തി​​​യു​​​ടെ​​​യും പ്ര​​​ത്യേ​​​ക​​​ത​​​ക​​​ള്‍ ഇ​​​തി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ള്‍ക്ക് മ​​​ന​​​സി​​​ലാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു.

കു​​​ട്ടി​​​ക​​​ള്‍ വീ​​​ടി​​​ന്‍റെ​​​യും സ്‌​​​കൂ​​​ളി​​​ന്‍റെ​​​യും ചു​​​റ്റു​​​പാ​​​ടു​​​ക​​​ളി​​​ല്‍നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച ചേ​​​രു​​​വ​​​ക​​​ള്‍ കൂ​​​ടി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മ​​​ണ്‍ക​​​ല​​​ങ്ങ​​​ളി​​​ല്‍ ക​​​ഞ്ഞി പാ​​​ച​​​കം ചെ​​​യ്ത​​​ത്. സ്‌​​​കൂ​​​ള്‍ പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഷി​​​ജി വ​​​ര്‍ഗീ​​​സ് ക​​​ഞ്ഞിവി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ചു.
എ​​​ന്‍എ​​​സ്എ​​​സ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ര്‍ എം.​​​ജെ. സി​​​നോ​​​മോ​​​ന്‍, അ​​​ധ്യാ​​​പ​​​ക​​​രാ​​​യ വി.​​​എ. ലാ​​​ലു, ഷാ​​​ര്‍ല​​​റ്റ്, ല​​​യ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.